മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ജുബിന്‍ ചെങ്ങന്നൂര്‍, സബ് കോഓര്‍ഡിനേറ്റര്‍മാരായി ഹരീഷ് ചെങ്ങുന്നൂര്‍, ആതിര പ്രശാന്ത് എന്നിവരുടെ നിയന്ത്രണത്തില്‍ സനദിലുള്ള ഹോം ഓഫ് ബാഡ്മിന്‍ കോര്‍ട്ടില്‍ ഡബിള്‍സ് ഇനത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ 8 പുരുഷ ടീമുകള്‍ പങ്കെടുത്തു.
ആവേശകരമായ മത്സരത്തില്‍ ഹിമാല് തമാങ്, കാളീറാം മഹറ്റോ എന്നിവര്‍ ഒന്നാം സ്ഥാനവും, അഫ്‌സല്‍ അഷ്‌റഫ്, സായൂജ് കൃഷ്ണ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ലിജോ കൈനടി, ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറര്‍ അജിത്ത് എടത്വ, രക്ഷാധികാരി ജോര്‍ജ്ജ് അമ്പലപ്പുഴ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ടൂര്‍ണമെന്റ് വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.