Image

മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ നിര്യാതനായി.

രഞ്ജിനി രാമചന്ദ്രൻ Published on 26 February, 2025
മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ നിര്യാതനായി.

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ നിര്യാതനായി. പാറമ്മൽ കൊടക്കാട്ടിൽ ഹൈദ്രോസ് (61) ആണ് മരിച്ചത്. ത്വാഇഫിൽനിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരണത്തിന് 
കീഴടങ്ങുകയും ചെയ്തു.

25 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ഭാര്യ: ഫാത്തിമ, മക്കൾ: ജാവേദ് അഹമ്മദ് (ദുബൈ), ഗസൻഫർ ഹൈദ്രോസ്, ഹാദിൽ ഹൈദ്രോസ്. ജിദ്ദയിലെ ജിദ്ഹാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ രംഗത്തുണ്ട്.

 

 

 

 

English summery:

A native of Kottakkal, Malappuram, passed away in Jeddah.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക