Image

ഡോ .മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് ഫൊക്കാന കേരളാ കോർഡിനേറ്റർ

ശ്രീകുമാർ ഉണ്ണിത്താൻ Published on 28 February, 2025
ഡോ .മാത്യൂസ്  കെ. ലൂക്കോസ് മന്നിയോട്ട് ഫൊക്കാന  കേരളാ കോർഡിനേറ്റർ

ന്യൂയോർക്ക് : ഫൊക്കാന  കേരളാ കോർഡിനേറ്റർ ആയി ഇൻഡോ-അമേരിക്കൻ ടോക്ക് ഷോ പ്രൊഡ്യൂസറും കേരള കോൺഗ്രസ് (എം ) സംസ്‌ഥാന നേതാവുമായ ഡോ.  മാത്യുസ് കെ ലൂക്കോസ്  മന്നിയോട്ടിനെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

കോഫി വിത്ത് ലൂക്ക്" എന്ന ടോക്ക് ഷോയിലൂടെ പ്രശസ്തനായ ഡോ . ലൂക്ക്, കേരള ട്രിബ്യൂൺ ചെയർമാൻ, സൈക്കോളജിസ്റ്റ് , മോട്ടിവേഷണല്‍ സ്പീക്കര്‍, എഴുത്തുകാരന്‍,പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍, കണ്‍സള്‍ട്ടന്റ്, രഷ്ട്രീയ നേതാവ് , സോഷ്യൽ വർക്കർ തുടങ്ങി വിവിധ മേഖലകളില്‍ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്.

കോഫി വിത്ത് ലൂക്ക് എന്ന ടോക്ക് ഷോയിലൂടെ നിരവധി പ്രമുഖരുടെ ഇന്റർവ്യൂകൾ വൈറൽ ആയിട്ടുണ്ട്. മെന്റൽ ഹെൽത്ത് ആൻഡ് കൗൺസിലിങ്ങിൽ ഡോക്ടറേറ്റുള്ള ഡോ. ലൂക്കോസ്, നിയമം, ജേർണലിസം, ഇംഗ്ലീഷ് സാഹിത്യം മേഖലകളിൽ പഠനം പൂർത്തിയാക്കിയതിനുശേഷം പ്രമുഖ പത്രസ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായി. അമേരിക്കയിലെ    ബെർക്‌ഷയർ ഹാത്‌വേ ട്രെയിനിങ് അവാർഡ്  നേടിയിട്ടുണ്ട് .

വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു വന്ന ലൂക്കോസ് മന്നിയോട്ട് കൊട്ടാരക്കര സെന്റ്
ഗ്രിഗോറിയോസ് കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ , യൂണിയൻ ചെയർമാൻ, കേരള കോൺഗ്രസ് (എം ) സംസ്‌ഥാന കോർഡിനേറ്റർ എന്നി നിലകളിലും പ്രവർത്തിച്ചു.  കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൊട്ടാരക്കര അസംബ്ലി മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിരുന്നു.

ലോക കേരളാ സഭാഗം, സെർവ് ഇൻഡ്യ , ഗാർഡൻ ഓഫ് ലൈഫ്, പ്രൊവിഡൻസ് വേൾഡ് ഐ എൻ സി എന്നി സ്‌ഥാപനങ്ങളുടെ ഫൗണ്ടറും സി ഒ യുമാണ് . ലീഡർഷിപ്പ് മേഖലയിൽ അഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ശക്തമായ നേതൃത്വ പാടവവും അന്താരാഷ്ട്രതലത്തിൽ വിപുലമായ ബന്ധങ്ങളുമുള്ള , അദ്ദേഹത്തിന്റെ സാന്നിധ്യം ഫൊക്കാനയുടെ സാമൂഹിക, സാംസ്ക്കാരിക , വിദ്യഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴി ഒരുക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ട്രഷറാർ. ജോയ് ചാക്കപ്പൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക