അറ്റ്ലാന്റാ-ഫെബ്രുവരി 22ാം തീയതി വിവിധ മലയാളി സംഘടനകളെയും വിശിഷ്ടാതിഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നടത്തിയ ഉത്ഘാടനം അതൃന്തം വിജയകരവും പ്രൗഢഗംഭീരവുമായിരുന്നു എന്ന് എടുത്തു പറയാതിരിക്കാനാവില്ല. Forsyth county commissioner & chairman Alfred John മുഖൃ അതിഥിയായി എത്തിയ ഈ ചട ങ്ങിൽ ഫോമാ പ്രസിഡന്റ് ബേബി മനക്കുന്നേൽ ,വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ,ട്രഷറർ സിജിൽ ജോർജ് പാലക്കലോടി,ജോയിന്റ് സെക്രട്ടറി പോൾ .പി .ജോസ്, എന്നിവരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അസ്സോസിയേഷൻ പ്രതിനിധികളും എത്തിച്ചേർന്നിരുന്നു.
2020-2022 കാലഘട്ടങ്ങളിൽ ഫോമയുടെ ജോയിന്റ് ട്രഷറർ 2022-2024 ഫോമ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ഇപ്പോൾ ഫോമാ നാഷണൽ കമ്മറ്റി അംഗമായി തുടരുകയും ചെയ്യുന്ന ബിജു തോണിക്കടവിൽ, MAG യുടെ മുൻകാല പ്രസിഡന്റ്, സതേൺ റീജിയൻ നാഷണൽ കമ്മറ്റിയുടെ മുൻകാല RVP യും ഇപ്പോൾ Convention chair ആയും സ്ഥാനം വഹിക്കുന്ന മാത്യു മുണ്ടക്കൻ എന്നിവരും ആദൃവസാനം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
നീണ്ട നാലുവർഷം ഫോമയുടെ ലൈഫ് ചെയർ ആയും Kan പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ച സാം ആന്റൊ ,Summer to Kerala coordinator ഉം Ex national committee member ഉം ആയ അനു സ്കറിയ ,സെന്റ്രൽ റീജിയ ൻ RVP ജോൺസൺ കന്നൂക്കാടൻ , IPCNA മുൻകാല പ്രസിഡന്റ് ,2016 ലെ മിയാമി ഫോമാ കൺ വെൻഷൻ ചെയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നതും 2026- 2028 FOMAA PR ഉം ആയ മാത്യു വർഗ്ഗീസ് എന്നിവരുടെ സാന്നിദ്ധൃം എടുത്തു പറയത്തക്കതാണ്.
സൗത്ത് ഈസ്റ്റ് റീജിയണിലെ അറിയപ്പെടുന്ന സംഘടനകളായി നിലകൊള്ളുന്ന ‘ GAMA’ , ‘AMMA’ എന്നീ മ ലയാളീ സംഘടനകളുടെ ഭാരവാഹികൾ ,കേരളാ അസ്സോസിയേഷൻ ഓഫ് നാഷ് വിലെ (KAN ) ,അഗസ്താ മലയാളി അസ്സോസിയേഷൻ, ‘NANMA’ അർക്കൻസാസ് മലയാളീ അസ്സോസിയേഷൻ, MASC മലയാളീ അസ്സോസിയേഷൻ ഓഫ് സൗത്ത് കരോലീനാ എന്നിങ്ങനെ വിവിധ മലയാളി സം ഘടനയുടെ പ്രതിനിധികൾ, ഇവരുടെ ഏവരുടേയും സാന്നിദ്ധൃം ഈ ചടങ്ങിനു മാറ്റുകൂട്ടി എന്ന് പറയാതിരിക്കാനാവില്ല.
ഇവരുടെ ഓരോരുത്തരുടേയും സഹകരണംഈ റീജിയന്റെ ഭാരവാഹികൾക്ക് പ്രചോതനം നൽകുന്നവ ആയിരുന്നു. തുടക്കം മുതൽഅവസാനം വരെ ഈ ചടങ്ങിന് മാറ്റുകൂട്ടുവാനും ആകർഷകമാക്കുവാനും ഇതിൽ പങ്കെടുത്ത ചെണ്ടമേളം, നൃത്തം ,മൂസിക് എന്നിവർ വഹിച്ച പങ്ക് സ്തുതൃർഹമാണ്. ഇതിലേക്ക് സ്പോൺസർ ചെയ്ത ഓരോ വൃക്തികളെയും ഈ അവസരത്തിൽ ഓർക്കുകയും ആദരിക്കുകയും ചെയ്യുകയുണ്ടായി. ആദൃവസാനം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത RVP Prakash Joseph,National Committee members Kajal Zachariah , Babloo Chacko ,Regional committee chair person James Kallarakkaniyil , Secretary Usha Prasad എന്നിവർ റീജിയന്റെ ഭാവി പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്സുകരാകുമെന്നും മലയാളി അസ്സോസിയേഷനുകളെ യോജിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമം നടത്തുമെന്നും പറയുകയുണ്ടായി. ഇതിൽ പങ്കെടുത്ത ഓരോ വൃക്തികൾക്കും സംഘടനകൾക്കും നന്ദി അറിയിച്ചു കൊണ്ട് നാലുമണിയോടു കൂടി ആരംഭിച്ച ചടങ്ങുകൾ രാത്രി8.30 യോടു കൂടി മംഗളകരമായി പരൃവസാനിച്ചു.