Image

തോമസ് ഉമ്മൻ -ഫോമാ പ്രോഗ്രാം കോർഡിനേറ്റർ, പൗലോസ് കുയിലിടാൻ - കോ-കോർഡിനേറ്റർ

(ഷോളി കുമ്പിളുവേലി - പി.ആർ.ഓ, ഫോമാ ന്യൂസ് ടീം) Published on 01 March, 2025
തോമസ് ഉമ്മൻ -ഫോമാ പ്രോഗ്രാം  കോർഡിനേറ്റർ, പൗലോസ് കുയിലിടാൻ - കോ-കോർഡിനേറ്റർ

ന്യൂയോർക്‌ :  അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ 2024 -2026 വർഷത്തെ പ്രോഗ്രാം കോർഡിനേറ്ററായി  തോമസ് ഉമ്മനും  (ഷിബു- ന്യൂയോർക് ), കോ-കോർഡിനേറ്ററായി പൗലോസ് കുയിലാടനും  (ഫ്‌ളോറിഡ) തെരഞ്ഞെടക്കപ്പെട്ടു.
കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ഉമ്മൻ, ഫോമാ അംഗ സംഘടനയായ കേരള കൾച്ചറൽ അസ്സോസിയേഷൻ്റെ  ഡയറക്ടർ ബോർഡ് മെമ്പറും, ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി അംഗവുമാണ്. 
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി  കേരളത്തിൽനിന്നും പ്രഗത്ഭരായ കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട്  കലാമൂല്യമുള്ള നിരവധി  സ്റ്റേജ്ഷോകൾ  "ടി ആൻഡ് ടി" എന്ന തന്റെ കമ്പനിയുടെ ബനറിൽ അമേരിക്കയിലെ വിവിധ സംസഥാനങ്ങളിൽ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഷിബു എന്ന് വിളിക്കുന്ന തോമസ് ഉമ്മൻ. ചലച്ചിത്ര നിർമ്മാണ രംഗത്തും ശ്രദ്ധേയമായ ചുവടുവെപ്പുകൾ ഷിബു  നടത്തിയിട്ടുണ്ട്. കൂടാതെ ഷിബുവിന്റെ നേതൃത്വത്തിൽ  ചെണ്ട- പഞ്ചവാദ്യ കലാ  ട്രൂപ്പുകളും  ന്യൂയോർക്കിൽ പ്രവർത്തിച്ചുവരുന്നു.

കോ-കോർഡിനേറ്ററായി  തെരഞ്ഞെടുക്കപ്പെട്ട പൗലോസ് കുയിലാടൻ ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി അംഗമാണ്. ഒർലാൻഡോ റീജിയണൽ മലയാളി അസ്സോസിയേഷൻ്റെ സ്‌ഥാപക അംഗവും വൈസ് പ്രസിഡന്റ, ട്രഷറർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുട്ടുണ്ട്. ഫോമയുടെ നാടക മേള കോർഡിനേറ്റർ, ഷോർട് ഫിലിം ഫെസ്റ്റിവൽ കോർഡിനേറ്റർ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള കുയിലാടൻ, അനുഗ്രഹീത നടനും, എഴുത്തുകാരനും, തിരക്കഥാകൃത്തും, ഗാന രചിയിതാവുമാണ്.

ഫോമയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായി തങ്ങളെ തെരഞ്ഞെടുത്തതിൽ ഫോമാ എക്സിക്യൂട്ടീവിനും നാഷണൽ കമ്മിറ്റിക്കും തോമസ് ഉമ്മനും പൗലോസ് കുയിലിടാനും നന്ദി പറഞ്ഞു, തങ്ങളിൽ ഭര മേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുമെന്നും അവർ അറിയിച്ചു.

പ്രോഗ്രാം കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ഉമ്മനെയും കോ-കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പൗലോസ് കുയിലാടനേയും  ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അനുമോദിക്കുകയും  ആശംസകൾ  നേരുകയും ചെയ്തു.
ഏറ്റവും അനുയോജ്യരായ രണ്ടുപേരെയാണ് ഫോമയുടെ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2026 ജൂലൈ 30,31 ആഗസ്ത് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ ) തീയതികളിൽ ഹ്യൂസ്റ്റനിലെ "വിൻഡം" ഹോട്ടലിൽ   വച്ച് നടക്കുന്ന ഫോമ ഫാമിലി കൺവൻഷനിൽ കലാ മൂല്യമുള്ള വിവിധ കലാ പരിപാടികൾ സംഘടിപ്പിക്കാൻ ഇവരുടെ ഈ മേഖലയിലുള്ള മുൻ പരിചയം മുതൽ കൂട്ടായിരിക്കുമെന്നും ഫോമാ ഭാരവാഹികൾ  അഭിപ്രായപ്പെട്ടു.

(ഷോളി കുമ്പിളുവേലി - പി.ആർ.ഓ, ഫോമാ ന്യൂസ് ടീം)

.
 

Join WhatsApp News
Achayan 2025-03-01 18:36:14
Co co co co coordinator Congrats
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക