Image

ഫോമ സെൻട്രൽ റീജൻ അന്താരാഷ്ട്ര വനിതാദിനം പ്രൗഢഗംഭീരമായി ആചരിച്ചു

Published on 03 March, 2025
ഫോമ സെൻട്രൽ റീജൻ അന്താരാഷ്ട്ര വനിതാദിനം പ്രൗഢഗംഭീരമായി ആചരിച്ചു

ഫോമ സെൻട്രൽ റീജൻ വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോക്ടർ റോസ് വടകരയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ആം തീയതി ഞായറാഴ്ച ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് വെച്ച് അന്താരാഷ്ട്ര വനിതാദിനം വളരെ ഭംഗിയായി ആചരിക്കപ്പെടുകയുണ്ടായി. 

പ്രസ്തുത അവസരത്തിൽ ഫോമാ സെൻട്രൽ റീജൻ ആർ വി പി ജോൺസൺ കണ്ണൂക്കാടൻ സെൻട്രൽ റീജനൽ പ്രതിനിധികൾക്കൊപ്പം ചേർന്ന് നിലവിളകൊളുത്തി അന്താരാഷ്ട്ര വനിതാദിനം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. 

പ്രസ്തുത സെമിനാറിൽ ആർച്ച അജയ് യോഗ ക്ലാസ് എടുക്കുകയും നിഷ എറിക് കുക്കിംഗ് ക്ലാസുകൾ എടുക്കുകയും ചെയ്യപ്പെട്ടു. പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ഈ സെമിനാർ വനിതാ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് കൊണ്ടുള്ള പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു. 

ചിക്കാഗോയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അറുപതിൽപരം വനിതകൾ പ്രസ്തുത സെമിനാറിൽ പങ്കെടുക്കുകയും ഫോമ സെൻട്രൽ റീജൻ അന്താരാഷ്ട്ര വനിതാദിനം വളരെ ഭംഗിയായി നടത്തുവാൻ സഹായിക്കുകയും ചെയ്തു. 
ഫോമ സെൻട്രൽ റീജൻ എക്സിക്യൂട്ടീവ് കമ്മിറ്റി, ഫോമോ സെൻട്രൽ റീജൻ വിമൻസ് ഫോറം നടത്തപ്പെട്ട ഈ അന്താരാഷ്ട്ര വനിത ദിനാചരണത്തെ പ്രോത്സാഹിപ്പിക്കുകയും എല്ലാവിധ പിന്തുണ നൽകുകയും ചെയ്തു. പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവരോടും ഫോമാ സെൻട്രൽ എക്സിക്യൂട്ടീവിന്റെ പേരിലും ഫോമാ സെൻട്രൽ റീജൻ വിമൻസ് ഫോറത്തിൻ്റെ പേരിലും ഉള്ള നന്ദിയും സ്നേഹവും അറിയിക്കപ്പെടുകയുണ്ടായി.

ഫോമ സെൻട്രൽ റീജിനുവേണ്ടി സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക