Image

കൊല്ലം പ്രവാസി അസോസിയേഷന്‍ സ്‌നേഹസ്പര്‍ശം 16-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

Published on 03 March, 2025
കൊല്ലം പ്രവാസി അസോസിയേഷന്‍ സ്‌നേഹസ്പര്‍ശം 16-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പുണ്യറമദാനോട്  അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് സംഘടിപ്പിച്ച കെ.പി. എ  സ്‌നേഹസ്പര്‍ശം 16 -മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 50 പരം പ്രവാസികള്‍ രക്തദാനം നടത്തിയ ക്യാമ്പ് കെ. പി. എ. പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം  ചെയ്യ്തു. 

ഹമദ് ടൌണ്‍ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ. ടി.  സലിം മുഖ്യാതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി റാഫി പരവൂര്‍ സ്വാഗതവും ഏരിയ ട്രഷറര്‍ സുജേഷ് നന്ദിയും പറഞ്ഞു.   

കെ. പി. എ. ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍,  വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനില്‍കുമാര്‍, ബ്ലഡ് ഡോനെഷന്‍ കണ്‍വീനര്‍മാരായ വി.  എം. പ്രമോദ്, നവാസ് ജലാലുദ്ദീന്‍, ഏരിയ കോര്‍ഡിനേറ്റര്‍ പ്രദീപ്  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കെ. പി. എ സെന്‍ട്രല്‍, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ  അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഹമദ് ടൌണ്‍ഏരിയ ജോയിന്റ് സെക്രട്ടറി ബിനിത അജിത് , വൈസ് പ്രസിഡന്റ് വിനോദ് പരവൂര്‍, ഏരിയ എക്‌സിക്യൂട്ടീവ്‌സ് രജിത്, സജികുമാര്‍ എന്നിവര്‍  ക്യാമ്പിന് നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക