Image

യുക്രെയ്ന്‍ സംരക്ഷണം: സന്നദ്ധ രാജ്യങ്ങളുടെ സഖ്യം പ്രഖ്യാപിച്ച് യു.കെ. പ്രധാനമന്ത്രി

Published on 03 March, 2025
യുക്രെയ്ന്‍ സംരക്ഷണം: സന്നദ്ധ രാജ്യങ്ങളുടെ സഖ്യം പ്രഖ്യാപിച്ച് യു.കെ. പ്രധാനമന്ത്രി

ലണ്ടന്‍: റഷ്യയെ പ്രതിരോധിക്കാനും യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്‌നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യു.കെ. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. വിവിധ യൂറോപ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇതിനായി 'സന്നദ്ധരാജ്യങ്ങളുടെ സഖ്യം' രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്‌നു വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും, യു.എസിനെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെ യൂറോപ്പില്‍ നിന്നുള്ള 18 നേതാക്കളുടെ ഉച്ചകോടിക്ക് ശേഷമായിരുന്നു സ്റ്റാര്‍മറുടെ പ്രതികരണം.

യുക്രെയ്‌നിലേക്ക് സൈനിക സഹായം നല്‍കുന്നത് തുടരുക, സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ ഉണ്ടായിരിക്കുക, ഭാവിയിലെ അധിനിവേശം തടയുന്നതിന് യുക്രെയ്‌ന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് കൊണ്ടുള്ള സമാധാന ഉടമ്പടി, റഷ്യയ്ക്കുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക, യുക്രെയ്ന്‍ സമാധാനത്തിനായി ;സന്നദ്ധ രാജ്യങ്ങളുടെ സഖ്യം' വികസിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉച്ചകോടി അംഗീകരിച്ചത്.

സഖ്യത്തിന്റെ ഭാഗമാകാന്‍ ഏതൊക്കെ രാജ്യങ്ങള്‍ സമ്മതിച്ചു എന്നത് വ്യക്തമല്ല. യുക്രെയ്‌ന് ശ്ക്തമായ പിന്തുണ ലഭിച്ചതായും ഉച്ചകോടി വളരെക്കാലമായി കാണാത്ത ഉയര്‍ന്ന തലത്തിലുള്ള യൂറോപ്യന്‍ ഐക്യം കാണിച്ചുവെന്നും സെലന്‍സ്‌കി പ്രതികരിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക