Image

ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026 ഓഗസ്റ് 6 മുതൽ 9വരെ; കൽഹാരി റിസോർട്ടുമായി കരാർ ഒപ്പിട്ടു

Published on 04 March, 2025
ഫൊക്കാന ഇന്റർനാഷണൽ  കൺവൻഷൻ 2026  ഓഗസ്റ് 6 മുതൽ 9വരെ;  കൽഹാരി റിസോർട്ടുമായി  കരാർ ഒപ്പിട്ടു

കൽഹാരി, പെൻസിൽവേനിയ: അടുത്ത വർഷം  (2026) ഓഗസ്റ് 6,7,8,9  തീയതികളിൽ നടക്കുന്ന ഫൊക്കാന കൺവൻഷന്റെ വേദിയായ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടുമായി കരാർ ഒപ്പു വച്ചു.

പ്രസിഡന്റ്  സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ  എന്നിവരുടെ  നേതൃത്വത്തിൽ  അമേരിക്കയുടെ പല ഭാഗത്തു  നിന്നും കാനഡയിൽ നിന്നും ഒട്ടേറെ നേതാക്കളും പ്രതിനിധികളും ചടങ്ങിന് എത്തി.

റിസോർട്ടിന്റെ ജനറൽ മാനേജർ ഡോണും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും  കരാറിൽ ഒപ്പു വച്ചു.അൻപതിൽ അധികം സീനിയർ ഫൊക്കാന നേതാക്കളുടെ സാനിധ്യത്തിൽ ഒരു ആഘോഷമായാണ് കരാറിൽ ഒപ്പുവെച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വാട്ടർ  പാർക്കാണ്  കൽഹാരി. ആഫ്രിക്കൻ മരുഭൂമിയുടെ പേരാണത്. ആഫ്രിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും  ശില്പങ്ങളും അതിവിശാലമായ ഹോട്ടൽ സമുച്ചയത്തെ വ്യത്യസ്തമാക്കുന്നു. പോക്കണോ  മൗണ്ടൻസിലാണ് റിസോർട്ട്. ന്യു യോർക്കിൽ നിന്ന് രണ്ടു മണിക്കൂർ  ദൂരം. ഫിലാഡഫിയയിൽ നിന്നും വളരെ അടുത്ത്. വാഷിംഗ്ടൺ ഡിസി, തുടങ്ങി ഈസ്റ് കോസ്റ്റിൽ മിക്കയിടത്തും നിന്നും ഡ്രൈവ്  ചെയ്തു വരാൻ പറ്റുന്നതാണ് ഈ വേദി.

ആയിരത്തോളം റൂമുകളും, അറായിരത്തിൽ അധികം ആളുകൾക്ക് ഇരിക്കാവുന്ന മൾട്ടിപ്പിൽ  കോൺഫ്രസ് ഹാളുകൾ , പതിനായിരത്തിൽ അധികം വണ്ടികൾ പാർക്ക് ചെയ്യാവുന്ന വിശാലമായ പാർക്കിംഗ് ലോട്ട് ,  കോണ്‍ഫറന്‍സ് ഹാളുകളും  , അത്യാധുനിക സൗകര്യങ്ങളോടും , പ്രകൃതിസുന്ദരമായ അന്തരീക്ഷവും പ്രസ്തുത കണ്‍വന്‍ഷന്‍ സെന്ററിനെ ലോകോത്തര നിലവാരമുള്ള കൺവെൻഷൻ സെന്ററുകളിൽ ഒന്നാക്കി മാറ്റുന്നു.

കാലാവസ്ഥയും രമണീയമായ ഭൂപ്രകൃതിയുമാണ് പോക്കണോസിനെ വ്യത്യസ്തമാക്കുന്നത്.

"ഒരു ഫാമിലി  കൺവൻഷനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കുടുംബത്തിലെ എല്ലാ  അംഗങ്ങൾക്കും  വരാനും താമസിക്കാനും  ആഹ്ലാദപൂർവം  നാല്  ദിവസങ്ങൾ ചെലവഴിക്കാനും പറ്റിയ വേദിയാണിത്. കുട്ടികളും മുതിർന്നവരുമെല്ലാം  ഇത് ഒരുപോലെ  ഇഷ്ടപ്പെടും," പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.

ഇത്രയും വിശാലമായ ഒരു വേദിയിൽ സംഘടനകളൊന്നും മുൻപ് കൺവൻഷൻ നടത്തിയതായി തോന്നുന്നില്ലെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു. മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവര്ക്കും സ്വീകാര്യമായ രജിസ്‌ട്രേഷൻ എന്നതാണ് ലക്ഷ്യമെന്ന് ട്രഷറർ ജോയി ചാക്കപ്പൻ പറഞ്ഞു. ഫൊക്കാനയുടെ ചരിത്ര കൺവെൻഷൻ ആയിരിക്കുമെന്ന് എക്സി . വൈസ് പ്രസിഡന്റ്  പ്രവീൺ ഗതോമസും അഭിപ്രായപ്പെട്ടു .

പെന്‍സില്‍വാനിയായിലെ കലഹാരി റിസോര്‍ട്സ് & കണ്‍വെന്‍ഷന്‍ സെന്റർ വിപുലമായ കെട്ടിട സമുച്ചയങ്ങളോടും ,  പ്രകൃതിസുന്ദരമായ അന്തരീക്ഷവും പ്രസ്തുത കണ്‍വന്‍ഷന്‍ സെന്ററിനെ വേറിട്ടതാക്കുന്നു.   ലോകത്തിലേക്കും ഏറ്റവും വലിയ ഇൻഡോർ 'വാട്ടര്‍ പാർക്കാണ് ഇത് . ഇപ്പോൾ പുതിയതായി ഔട്ട് ഡോർ വാട്ടർ പാർക്കും പണിതു കഴിഞ്ഞു. സിപ്പ്‌ലൈൻ  എന്നിവയും ഒരു ഹൈലൈറ്റ് ആണ് .  ഹൈഎൻഡ്  ഔട്ട്ലെറ്റ് സ്റ്റോറുകൾ , കാസിനോസ്, ബ്രെവെറി   തുടങ്ങിയവും ഈ കൺവെൻഷൻ സെന്ററിന്റെ സമീപത്തായി ഉണ്ട് .ഇതല്ലാം ഈ കൺവെൻഷൻ സെന്ററിന്റെ അട്ട്രാക്ഷൻസ് ആണ് .

സമ്മേളനവേദിയും ഹോട്ടലിലെ സൗകര്യങ്ങളും കാണാനും അധികൃതർ സൗകര്യമൊരുക്കി. ഫൊക്കാന പോലുള്ള ഒരു സംഘടനയുമായി സഹകരിക്കാൻ കഴിയുന്നതിലും അവർ സംതൃപ്തി പ്രകടിപ്പിച്ചു.

ഏറ്റവും നേരത്തെ താന്നെ  മുറികൾ ബുക്ക് ചയ്യാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഇതിനായുള്ള വെബ് സൈറ്റ് ഉടൻ തന്നെ പ്രവർത്തനനിരതമാകും. നോർത്ത് അമേരിക്കൻ സാമുഖ്യ സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായാണ് അമ്പതിൽ അധികം ആളുകൾ പങ്കെടുത്ത ഒരു സൈനിങ്ങ് സെറിമണി നടത്തുന്നത് , അതിന് ശേഷം  വുഡ്‌ലാൻഡ് റിസോർട്ടിൽ നടന്ന സെലിബ്രേഷനുകളിലും ഇവരെല്ലാം പങ്കെടുത്തു ഒരു മിനി കൺവെൻഷന്റെ പ്രതീതി ഉണർത്തി. ഇത് ഫൊക്കാനയുടെ പ്രവത്തന മികവ് കൂടിയാണ് കാണിക്കുന്നത്.

കാനഡയിൽ നിൻ ട്രസ്റ്റി ബോർഡ് ചെയർ ജോജി വർഗീസ് ,ചിക്കാഗോയിൽ നിന്നും എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ,  വാഷിംഗ്ടൺ ഡിസിയിൽ നിന്ന് വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന കൺവെൻഷൻ ചെയർ ആൽബർട്ട് കണ്ണമ്പള്ളിൽ , മുൻ പ്രസിഡന്റുമാരായ പോൾ  കറുകപ്പള്ളി, ജോർജി വർഗീസ്, കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ   എന്നിവർക്ക് പുറമെ ലീല മാരേട്ട്, വർഗീസ്  ഉലഹന്നാൻ, സജി പോത്തൻ, ജീമോൻ.വർഗീസ് , ആന്റോ വർക്കി , ഫ്രാൻസിസ് കരക്കാട്ടു, കോശി കുരുവിള , മനോജ് മാത്യു ,   മത്തായി ചാക്കോ,ബിജു ജോർജ് (കാനഡ ),  ദേവസി പാലാട്ടി, ഷിബു മോൻ മാത്യു , റാം മാധ്യമ പ്രവർത്തകരായ സുനിൽ ട്രൈസ്റ്റാർ (IPCNA പ്രസിഡന്റ് ) ജോർജ് ജോസഫ് (ഇമലയാളീ ) ഒട്ടേറെ പേര് പങ്കെടുത്തു.


 

ഫൊക്കാന ഇന്റർനാഷണൽ  കൺവൻഷൻ 2026  ഓഗസ്റ് 6 മുതൽ 9വരെ;  കൽഹാരി റിസോർട്ടുമായി  കരാർ ഒപ്പിട്ടുഫൊക്കാന ഇന്റർനാഷണൽ  കൺവൻഷൻ 2026  ഓഗസ്റ് 6 മുതൽ 9വരെ;  കൽഹാരി റിസോർട്ടുമായി  കരാർ ഒപ്പിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക