Image

ഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾ

Published on 06 March, 2025
ഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾ

ഫോമായുടെ 2026 -28 പ്രസിഡന്റായി മത്സരിക്കുന്ന മാത്യു വർഗീസും (ജോസ് -ഫ്ലോറിഡ) സെക്രട്ടറിയായി മത്സരിക്കുന്ന അനു സ്ക്കറിയയും (ഫിലാഡൽഫിയ)  വിവിധ നഗരങ്ങളിലെ ഫോമാ പ്രവർത്തകരെ സന്ദർശിക്കുകയും ഒട്ടേറെ  പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

മികച്ച പിന്തുണയാണ് തങ്ങൾക്ക് എല്ലായിടത്തും നിന്നും ലഭിച്ചതെന്നും അതിൽ അതീവ നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു. ഇലക്ഷന് ഒന്നര വർഷമുള്ളതിനാൽ കർമ്മപരിപാടികളും മറ്റും പ്രഖ്യാപിച്ച് വലിയ തോതിലുള്ള പ്രചാരണം നടത്താൻ ഉദ്ദേശമില്ല. എന്നാൽ എല്ലാവരുമായുള്ള ബന്ധം തുടരും. സംഘടനക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിനെപ്പറ്റി ചർച്ചകൾ തുടരും.

എല്ലായിടത്തും ദേശീയ-പ്രാദേശിക നേതാക്കൾ എത്തുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. മൂന്നു പതിറ്റാണ്ടിലേറെയായി മാത്യു വർഗീസുമായുള്ള ബന്ധം അവർ അനുസ്മരിച്ചു.നിരന്തരം  ഓരോ സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാതെ സംഘടനയിൽ അവിരാമായി പ്രവർത്തിച്ചു എന്നതും പൊതുരംഗത്തും മീഡിയയിലും   നിറഞ്ഞു നിന്നതും പലരും ചൂണ്ടിക്കാട്ടി.

ചാരിറ്റി കാര്യത്തിൽ നാട്ടിലേക്ക് മാത്രമല്ല ഇവിടെയും ശ്രദ്ധപതിപ്പിക്കണമെന്നു പലരും നിർദേശിച്ചു. ഫോമയ്ക്ക് ഒരു ആസ്ഥാനം പണിയാൻ ഓരോ ഭരണ സമിതിയും ഒരു സംഖ്യ  വീതം നീക്കി വയ്ക്കണമെന്നും നിർദേശം വന്നു.

മറുപടി പ്രസംഗത്തിൽ, ചെയ്യാവുന്നതേ  പറയു എന്നും പറയുന്നത് ചെയ്തിരിക്കുമെന്നും മാത്യു വർഗീസ് ഉറപ്പു നൽകി. താൽക്കാലിക നേട്ടത്തിന് വേണ്ടി വാഗ്ദാനങ്ങൾ നൽകുന്ന രീതിയൊന്നും തനിക്കില്ല. സംഘടനക്ക് ആസ്ഥാനം നിർമ്മിക്കാൻ ഒരു സംഖ്യ  തീർച്ചയായും തങ്ങൾ നീക്കി വയ്ക്കും.

സംഘടനയിൽ താൻ എന്നും സജീവമായി ഉണ്ടായിരുന്നു. 2004 ഇലക്ഷനിൽ നാഷണൽ  ട്രെഷററായിരുന്നു. ഫോമാ രൂപം കൊണ്ടപ്പോൾ ബാലാരിഷ്ടതകൾ നേരിടാൻ മറ്റുള്ളവർക്കൊപ്പം കൈ കോർത്തു. പിന്നീട് പി.ആർ.ഓ ആയും   മയാമി കൺവൻഷൻ ചെയര്മാനായും  പ്രവർത്തിച്ചു. ഫ്‌ലോറിഡയിൽ നിന്ന് ആനന്ദൻ നിരവേലും   ജെയിംസ് ഇല്ലിക്കലും മത്സര രംഗത്ത്  വന്നപ്പോൾ അവർക്കായി താൻ വഴി മാറുകയായിരുന്നു. ഇപ്പോൾ മത്സരിക്കാൻ സമയമായതായി കാണുന്നു. മികച്ച ഒരു പാനൽ ആണ് തനിക്കൊപ്പം രംഗത്തു വരുന്നത്. 

ഇതിനിടെ ഏഷ്യാനെറ്റ്   ഓപ്പറേഷൻസ്  മാനേജരായും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡന്ടായും   സേവനമനുഷ്ഠിച്ചു. പ്രസ് ക്ലബ് ദേശീയ പ്രാധാന്യമുള്ള കൺവൻഷനുകൾ ഇവിടെയും നാട്ടിലും നടത്തി.  സാമൂഹിക രംഗത്ത് താൻ സജീവമായി എന്നും  ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടാനാണ് ഇത് പറഞ്ഞത്-മാത്യു വർഗീസ് പറഞ്ഞു.

ഗ്രെയ്റ്റർ മലയാളി അസോസിയേഷൻ ഓഫ് ഫിലാഡഫിയയിലെ (മാപ്പ്) സജീവപ്രവർത്തകനായിരുന്ന  പിതാവിൽ  നിന്നാണ്  സംഘടനാ രംഗത്തേക്കുള്ള തുടക്കമെന്ന് അനു  സ്കറിയ പറഞ്ഞു. സംഘടനാ   പ്രവർത്തനം കഴിഞ്ഞ് പിതാവ് വൈകി വരുന്നതിൽ  ആദ്യകാലത്ത് തനിക്ക് നീരസമായിരുന്നു. പിന്നീട് സംഘടനയിൽ യുവജന തലത്തിൽ പ്രവർത്തിക്കാൻ മനസില്ലാമനസോടെയാണ്  താൻ ഇറങ്ങിയത്. ആ ചിന്ത പിന്നീട് മാറി. അതിനു ശേഷം  മാപ്പ് പ്രസിഡണ്ടായി. ഈ കാലത്തെല്ലാം മികച്ച പ്രവർത്തനം നടത്താനും യുവാക്കളെയും വനിതകളെയും സംഘടനയിലേക്കു  കൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമായി. 

ഫോമായിലും യുവജനതയെ സംഘടിപ്പിക്കുവാൻ  മുന്നോട്ടു കൊണ്ടുവരാനായി. കഴിഞ്ഞ തവണ ഇലക്ഷൻ കമ്മീഷണർ എന്ന നിലയിലും പ്രവർത്തിച്ചു.

യുവജനതയെ കൂടുതലായി സംഘടനയിൽ എത്തിക്കുക എന്നതായിരിക്കും തന്റെ  ദൗത്യം-അനു  സ്കറിയ പറഞ്ഞു.

ഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾഫോമാ നേതൃത്വത്തിലേക്ക് മാത്യു വർഗീസ്-അനു സ്കറിയ ടീമിന് പിന്തുണയുമായി നേതാക്കൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക