Image

ഇഫ്താര്‍ സംഗമത്തിലൂടെ കൂട്ടായ്മകള്‍ പകരുന്നത് സ്‌നേഹസന്ദേശം: ഡോ.കെ ആര്‍ ജയചന്ദ്രന്‍, കിയ റിയാദ് ഇഫ്താര്‍ സംഗമം

Published on 08 March, 2025
ഇഫ്താര്‍ സംഗമത്തിലൂടെ കൂട്ടായ്മകള്‍ പകരുന്നത് സ്‌നേഹസന്ദേശം: ഡോ.കെ ആര്‍ ജയചന്ദ്രന്‍, കിയ റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: സ്നേഹവും സഹായവും അന്യന് ആവശ്യമാണെന്നും അത് എന്നില്‍ നിന്നും അപരന് ലഭ്യമാകുമ്പോഴേ ഞാനൊരു പൂര്‍ണ മനുഷ്യനാവുക യുള്ളുവെന്ന തിരിച്ചറിവാണ് റമദാന്‍ നല്‍കുന്ന ഏറ്റവും വലിയ പാഠമെന്നും, ഉള്ളത് എല്ലാവര്‍ക്കും ഷെയര്‍ ചെയ്ത് സ്‌നേഹ വിരുന്നൊരുക്കുന്ന റിയാദിലെ കൂട്ടായ്മകള്‍ ചെയ്യുന്ന ഇഫ്താര്‍ പോലുള്ള സ്‌നേഹസന്ദേശം വലിയ മാതൃകയാണെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ കിയ റിയാദ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. കെ. ആര്‍ ജയചന്ദ്രന്‍ പറഞ്ഞു. റിയാദിലെ സുല്‍ത്താന ഇസ്ത്രഹയില്‍ നടന്ന ചടങ്ങില്‍  പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട്, റിയാദിലെ കലാസാംസ്‌കാരിക രാഷ്ട്രിയ, ബിസിനെസ്സ്, മാധ്യമ രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ഷഫീക് റഹ്‌മാന്‍ (ലുലു സി എം ), ശിഹാബ് കൊട്ടുകാട്, ഷഹനാസ് അബ്ദുല്‍ ജലീല്‍ (ചെയര്‍പെഴ്‌സന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, റിയാദ്), പുഷ്പരാജ് (ഇന്ത്യന്‍ എംബസി), ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, മുഹമ്മദ് അമീര്‍, റഫീക്ക് വെമ്പായം (ഓ ഐ സി സി), മധു ബാലുശ്ശേരി (കേളി), വി എസ് അബ്ദുല്‍സലാം, നിബു വര്‍ഗീസ്, ഡേവിഡ് ലുക്, കെ.ജയകുമാര്‍. സുരേഷ് ശങ്കര്‍, റാഫി പാങ്ങോട്, ഷാജി മഠത്തില്‍, ജില്ലയിലെ കൂട്ടായ്മ പ്രതിനിധികളായ രാധാകൃഷ്ണന്‍ കലവൂര്‍ (തൃശ്ശൂര്‍ കൂട്ടായ്മ) കെ കൃഷ്ണകുമാര്‍ (സൗഹൃദവേദി), ആഷിക് (വലപ്പാട് ചാരിറ്റബിള്‍), സയ്യിദ് ജാഫര്‍ തങ്ങള്‍ (നമ്മള്‍ ചാവക്കാട്ടുക്കാര്‍), മാധ്യമ പ്രവര്‍ത്തകരായ വി ജെ നസറുദീന്‍, നജീം കൊച്ചുകലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, നാദിര്‍ഷ റഹ്‌മാന്‍, ഇസ്മയില്‍ പയ്യോളി, മിഷാല്‍, മജീദ് ചെമ്മനാട്, ഡോ. അസ്ലാം, ഡോ ഷാനവാസ്, അബ്ദുള്ള  വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനികടവ്, അഷറഫ് കാക്കശ്ശേരി (നെസ്റ്റോ) നിബിന്‍ ലാല്‍ (സിറ്റിഫ്‌ലവര്‍)തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്‌മാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആഷിക് ആര്‍ കെ നന്ദിയും പറഞ്ഞു.

പ്രോഗ്രാം കോഡിനെറ്റര്‍ മുസ്തഫ പുന്നിലത്ത്, ട്രഷറര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍, മജീദ്, ജലാല്‍ മതിലകം, ഷുക്കൂര്‍ നെസ്റ്റോ, റോഷന്‍, ലോജിത്ത്, തല്‍ഹത്ത്, മുജീബ്, മുഹമ്മദ്,എന്നിവര്‍ നേതൃത്വം കൊടുത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക