കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍, ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ പുണ്യ റമദാന്‍ മാസത്തില്‍ ഡ്രൈ ഫുഡ് കിറ്റ് വിതരണം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റികള്‍ കണ്ടെത്തിയ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന 25 ഓളം അംഗങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.
കെ . പി. എ ആസ്ഥാനത്തു നടന്ന ചടങ്ങ് കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തിനു ട്രെഷറര്‍ മനോജ് ജമാല്‍ നന്ദി പറഞ്ഞു. വൈ. പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ചാരിറ്റി വിംഗ് കണ്‍വീനര്‍ സജീവ് ആയൂര്‍, നവാസ് കുണ്ടറ, നിഹാസ് പള്ളിക്കല്‍ എന്നിവര്‍ ഏരിയ കമ്മിറ്റികള്‍ക്ക് കിറ്റുകള്‍ കൈമാറി.
സെന്‍ട്രല്‍ കമ്മീറ്റി അംഗങ്ങള്‍ ആയ പ്രമോദ് വി എം, ബിനു കുണ്ടറ, ജഗത് കൃഷ്ണകുമാര്‍, നിസാര്‍ കൊല്ലം, കിഷോര്‍ കുമാര്‍, രാജ് കൃഷ്ണന്‍, അനൂപ് തങ്കച്ചന്‍, ലിനീഷ് പി ആചാരി, വിനു ക്രിസ്റ്റി,
ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങള്‍ ആയ സുരേഷ് ഉണ്ണിത്താന്‍, സാജന്‍ നായര്‍, ജ്യോതി പ്രമോദ്, മുനീര്‍, ഷെഫീഖ്, ജേക്കബ് ജോണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.