ദമ്മാം: സൗദി അറേബ്യയിലെ പതിനഞ്ചു വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുകുമാറിന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
ദമ്മാം സിറ്റി കമ്മിറ്റി ഓഫിസില്‍ ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ യാത്രയയപ്പ് യോഗത്തില്‍ വെച്ച്, മധുകുമാറിന് നവയുഗത്തിന്റെ ഉപഹാരം ദമ്മാം മേഖല കമ്മിറ്റി പ്രസിഡന്റ് തമ്പാന്‍ നടരാജന്‍ സമ്മാനിച്ചു. നവയുഗം മേഖല നേതാക്കളായ സാബു വര്‍ക്കല, ജാബിര്‍, സഞ്ജു, ശെല്‍വന്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.
തിരുവല്ല സ്വദേശിയായ മധുകുമാര്‍ പതിനഞ്ചു വര്‍ഷമായി ദമാമിലുള്ള അബ്ദുള്‍ കരീം ഹോള്‍ഡിങ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. നവയുഗം ദമ്മാം സിറ്റി കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം സാമൂഹ്യ,സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
ഫോട്ടോ: മധുകുമാറിന് മേഖല കമ്മിറ്റിയുടെ ഉപഹാരം തമ്പാന്‍ നടരാജന്‍ കൈമാറുന്നു