തുല്യതയ്ക്കും നീതിക്കും വിവേചനമില്ലാത്ത, സ്വതന്ത്രമായ ജീവിതത്തിനായുള്ള സ്ത്രീയുടെ അവകാശപ്പോരാട്ടങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു. ട്യൂബ്ലി കെ. പി. എ ആസ്ഥാനത്തു വച്ച് നടന്ന ആഘോഷപരിപാടികള്‍ കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. യൂണിറ്റ് ഹെഡ് പ്രദീപ അനില്‍ അധ്യക്ഷയായിരുന്നു ചടങ്ങിന് സുമി ഷമീര്‍ സ്വാഗതവും അഞ്ജലി രാജ് നന്ദിയും പറഞ്ഞു. അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്നതാണെന്നും ലിംഗസമത്വത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ആശയം ഉള്‍ക്കൊണ്ട് കൊണ്ട് ഉറച്ച കാല്‍വയ്പ്കളോടെ മുന്നോട്ട് കുതിക്കുകയെന്നത് വളരെ പ്രധാനമാണെന്ന കാര്യം ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കെ. പി. എ സെക്രട്ടറി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ മനോജ് ജമാല്‍, പ്രവാസിശ്രീ കണ്‍വീനര്‍മാരായ കിഷോര്‍ കുമാര്‍, രഞ്ജിത്ത് ആര്‍ പിള്ളൈ, യൂണിറ്റ് ഹെഡ് ഷാമില ഇസ്മയില്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്നു പ്രവാസശ്രീ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ വനിതാദിനത്തിന്റെ ഭാഗമായി കേക്ക് കട്ടിംഗ് നടന്നു.