Image

അർബൻ നക്സലായ മരുമകൾ സുപ്രിയയെ അമ്മായിയമ്മ നിലയ്ക്ക് നിർത്തണം ; അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍

Published on 31 March, 2025
അർബൻ നക്സലായ മരുമകൾ സുപ്രിയയെ അമ്മായിയമ്മ നിലയ്ക്ക് നിർത്തണം ; അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ചിത്രവുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള വിവാ​ദങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ മല്ലിക സുകുമാരനെയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയെയും അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ എന്നാണ് ​ഗോപാലകൃഷ്ണൻ പറയുന്നത്. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. മരുമകൾ നേരത്തെ ഒരു പോസ്റ്റ് ഇട്ടതിൽ തരത്തില്‍ കളിക്കെടായെന്നാണ് പറഞ്ഞത്. ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിഅമ്മ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം തങ്ങൾക്ക് പറയാനുള്ളത് എന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ഇതിനു പുറമെ ചിത്രത്തിനെ അനുകൂലിച്ച് രം​ഗത്ത് എത്തിയ മന്ത്രി ശിവൻ കുട്ടിയും, സിപിഐ നേതാവ് ബിനോയ്‌ വിശ്വവും ചലച്ചിത്ര പ്രവർത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വർക്കർമാരുടേതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക