ഓട്ടവ : ഓട്ടവ നിവാസികള്‍ക്ക് യൂറോപ്പിലേക്ക് ഇന്ന് മുതല്‍ നിര്‍ത്താതെ പറക്കാം. രാജ്യതലസ്ഥാനത്ത് നിന്നും ഇംഗ്ലണ്ടിലെ ലണ്ടനിലേക്ക് പറന്നുയരാന്‍ ഒരുങ്ങുകയാണ് എയര്‍ കാനഡ. ഓട്ടവ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിലേക്ക് എയര്‍ കാനഡ അതിന്റെ നോണ്‍-സ്‌റ്റോപ്പ് സര്‍വീസ് ഇന്ന് ആരംഭിക്കും.
ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് ഓട്ടവയിലേക്കുള്ള ആദ്യ എയര്‍ കാനഡ വിമാനം വൈകുന്നേരം 4.45ന് തലസ്ഥാനത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് ഓട്ടവയില്‍ നിന്ന് 6.55-ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പുറപ്പെടും. എയര്‍ കാനഡയുടെ ഡ്രീംലൈനര്‍ വിമാനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായിരിക്കും സര്‍വീസ് നടത്തുക. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഓട്ടവയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടും. ലണ്ടനില്‍ നിന്ന് ഓട്ടവയിലേക്കുള്ള വിമാനങ്ങള്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക.