Image

പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ കടുത്ത സൈബർ ആക്രമണം ; ഇരുവർക്കും പിന്തുണയുമായി ഫെഫ്ക രംഗത്ത്

Published on 01 April, 2025
പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ കടുത്ത സൈബർ ആക്രമണം ; ഇരുവർക്കും പിന്തുണയുമായി ഫെഫ്ക രംഗത്ത്

കൊച്ചി: എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ ഉയരുന്ന വിവാദങ്ങള്‍ക്കു പിന്നാലെ ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനും മുഖ്യനടനായ മോഹന്‍ലാലിനും എതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ് എന്നാണ് ഫെഫ്ക സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സര്‍ഗാത്മകമായ വിമര്‍ശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാന്‍ സാധിക്കൂ. എന്നാല്‍ വിമര്‍ശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും പറയാനുള്ളത്. സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എംപുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ചേര്‍ത്തു നിര്‍ത്തുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

 

ഫെഫ്കയുടെ കുറിപ്പ്

'എംപുരാൻ' സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ പൃഥ്വിരാജിനും മുഖ്യനടനായ മോഹൻലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർഗ്ഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിൻ്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എംപുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻ്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, "നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല." കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

Join WhatsApp News
Jose kavil 2025-04-01 14:34:53
നിങ്ങൾ ചെയ്ത ലൈംഗിക പോക്കുത്തു കൾക്ക് മറഇടാൻ സിനിമ എന്ന കലയെ ആയുധ മാക്കരുത്
Jayan Varghese 2025-04-01 15:47:08
നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാപ്പണം തീർത്തു കൊള്ളും? നടക്കട്ടെ, നടക്കട്ടെ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക