Image

പെരുന്നാള്‍ അവധി ആഘോഷിച്ച് ബഹ്റൈനില്‍നിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; മലയാളി മരിച്ചു

Published on 02 April, 2025
 പെരുന്നാള്‍ അവധി ആഘോഷിച്ച് ബഹ്റൈനില്‍നിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; മലയാളി മരിച്ചു

റിയാദ്: പെരുന്നാള്‍ അവധി ആഘോഷിച്ച് ബഹ്റൈനില്‍നിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; മലയാളി മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാര്‍ വനജാക്ഷി സഹദേവന്‍ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് കുടുംബം അറിയിച്ചു. സൗദിയില്‍ ചെറിയ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ സുഹൃത്തുമൊത്ത് ബഹ്റൈനില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് സംഭവം. സൗദി ബഹ്റൈന്‍ കോസ് വേയില്‍ വെച്ച് പദ്മകുമാര്‍ ബോധരഹിതനാവുകയായിരുന്നു. ഇമ്മിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം സൗദി ബോര്‍ഡര്‍ കടന്നതിന് പിന്നാലെയാണ് ബോധരഹിതനായത്. സുഹൃത്ത് ഉടന്‍ അടുത്തുള്ള അല്‍ യൂസിഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജുബൈലിലെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ടാങ്ക് ഡിപ്പാര്‍ട്മെന്റ് മാനേജര്‍ ആയിരുന്നു പദ്മകുമാര്‍.


ഭാര്യ: യമുന, പിതാവ്: സഹദേവന്‍, മാതാവ്: വനജാക്ഷി, മകള്‍: നിസ.
അല്‍ യൂസിഫ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴയും കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കവും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക