മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രമായ ബേബി ഗേൾ ഇന്ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുളവാക്കിയ നിർമാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്.
അതേസമയം മാജിക്ക് ഫ്രെയിം നിർമിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അരുൺ വർമ്മയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമെന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തേക്കുറിച്ച് വെളിപ്പെടുത്തിരിക്കുന്നത്. ബാക്കിയെല്ലാം പുറകേ പുറത്തുവിടുമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.