Image

'എന്റെ സിനിമ വരുമ്പോള്‍ ബോളിവുഡ് മുഴുവന്‍ മൗനത്തില്‍, എനിക്കും പിന്തുണ വേണം'; സല്‍മാന്‍ ഖാന്‍

Published on 03 April, 2025
'എന്റെ സിനിമ വരുമ്പോള്‍ ബോളിവുഡ് മുഴുവന്‍ മൗനത്തില്‍, എനിക്കും പിന്തുണ വേണം'; സല്‍മാന്‍ ഖാന്‍

ഈദ് റിലീസായി തിയറ്ററുകളിലെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രമാണ് സിക്കന്ദര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുന്‍പ് തന്നെ വന്‍ ഹൈപ്പും ലഭിച്ചിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിവസം മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ തന്റെ സിനിമകള്‍ക്ക്, ബോളിവുഡിന്റെ പിന്തുണയില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സല്‍മാന്‍.

സിക്കന്ദറിന്റെ പ്രൊമോഷന്റെ ഭാ?ഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. 'മറ്റുള്ള താരങ്ങളുടെ സിനിമകള്‍ ഞാന്‍ പ്രൊമോട്ട് ചെയ്യാറുണ്ട്. എന്നാല്‍ എന്റെ സിനിമ വരുമ്പോള്‍ ബോളിവുഡ് മുഴുവന്‍ മൗനത്തിലാണ്. ചിലപ്പോള്‍ എനിക്ക് അവരുടെ പിന്തുണ ആവശ്യമില്ലെന്ന് അവര്‍ കരുതുന്നുണ്ടാകാം. എന്നാല്‍ അങ്ങനെയല്ല, ഞാനുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പിന്തുണ ആവശ്യമാണ്'.- സല്‍മാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാന്‍ ദേശീയ തലത്തില്‍ സല്‍മാന്റെ സിക്കന്ദറിനെ മറികടന്നിരിക്കുകയാണ്. മുംബൈയില്‍ സിക്കന്ദറിനേക്കാള്‍ എംപുരാനിലാണ് സിനിമാ പ്രേമികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ സിക്കന്ദറിന് പകരം എംപുരാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സജിദ് നദിയവാല ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക