40 വയസ്സ് കഴിഞ്ഞുള്ള പ്രണയം 50 വയസ്സു കഴിഞ്ഞുള്ള പ്രണയം എന്നീ വകയില് കുറെയധികം പോസ്റ്റുകൾ ഫേസ് ബുക്കിൽ കണ്ടു. അതൊക്കെ ധാരാളമായിട്ട് ഷെയർ ചെയ്യപ്പെടുന്നത് ആയിട്ടും കണ്ടു. എന്താണ് പ്രണയം? എന്തിനാണ് മനുഷ്യർ പ്രണയിക്കുന്നത് ? മധ്യവയസ്സിലുള്ള പ്രണയം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
മനുഷ്യർക്ക് ഏത് പ്രായത്തിലും പ്രണയം തോന്നാം എന്നൊക്കെ പറയുമെങ്കിലും, സാധാരണ ആയിട്ട് കൗമാര യൗവന കാലഘട്ടങ്ങളിലാണ്. പ്രണയങ്ങൾ ഒക്കെ ആത്മാർത്ഥമായിട്ടാണ് തുടങ്ങുന്നതെങ്കിലും എല്ലാ വിവാഹത്തിൽ എത്തുന്നില്ല. എന്റെയൊക്കെ തലമുറയിൽ, പ്രണയം വിവാഹത്തിൽ എത്തണമെന്ന് ആഗ്രഹിച്ചാണ് മിക്കവരും പ്രണയിക്കുന്നത്. വിവാഹത്തിൽ എത്താം എത്താതിരിക്കാം.
വിവാഹം കഴിച്ചവരെങ്കിൽ ഒരു 30 വയസ്സിനുശേഷം രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ്, മക്കൾ ജനിക്കുന്നു വളർത്തുന്നു വീട് വയ്ക്കുന്നു ജോലി നേടുന്നു അങ്ങനെ പോകുന്നു കാര്യങ്ങൾ. ഈ കാലഘട്ടമാണ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നിറഞ്ഞത്. ഇതൊക്കെ തരണം ചെയ്ത് ഒന്ന് തലയുയർത്തി നോക്കുമ്പോൾ ആയുസ്സിന്റെ പകുതിയിൽ കൂടുതൽ കടന്നിരിക്കുന്നു. ഏതാണ്ട് കുറച്ചൊക്കെ സ്വസ്ഥത.
ഈ കാലഘട്ടത്തിലാണ്നാൽപത്തിന്റെയും അൻപതിന്റെയും പ്രണയമൊക്കെ പറഞ്ഞു കൊണ്ടുവരുന്നത്. താരതമേനെ വെല്ലുവിളികൾ കുറഞ്ഞ കാലം ജോലിഭാരം കുറഞ്ഞ കാലം, എന്നാൽ ഇനി പ്രണയിക്കാം എന്നൊരു തോന്നൽ ഉണ്ടായാൽ, പ്രത്യേകിച്ച് ഇങ്ങനെയുള്ള കുറെ പോസ്റ്റുകൾ ഒക്കെ വായിച്ചതിനുശേഷം.
തിരിഞ്ഞുനോക്കുമ്പോൾ ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഒരുപാട് വേദനകൾക്കിടയിലും അവിടിവിടെ ചിരിച്ചു നിൽക്കുന്ന താരകങ്ങളെ കാണാം, നമ്മുടെ കൊച്ചുകൊച്ച് സന്തോഷങ്ങൾ കൊച്ചുകൊച്ച് നേട്ടങ്ങൾ, അതിൽ ഏറ്റവും വലുതാണ് കുടുംബം, അത് ഉറപ്പിച്ചിരിക്കുന്നത് വിശ്വസ്തതയിൽ, 40 കഴിഞ്ഞു 50 കഴിഞ്ഞും പ്രണയിക്കുന്നവർ അതുവരെ ഓരോ ഇഷ്ടിക പുറക്കിവെച്ച് ഉണ്ടാക്കിയതൊക്കെ ചീട്ടുകൊട്ടാരം പോലെ വീണുടയുന്നത് കാണേണ്ടിവരും, അന്ന് അമ്പത് കഴിഞ്ഞാലുള്ള പ്രണയത്തെക്കുറിച്ച് വർണ്ണിച്ചവർ ഒന്നും കൂടെ കാണില്ല. മധ്യവയസ്സ് കഴിയുമ്പോൾ അതുവരെ ഉണ്ടാക്കിയെടുത്തതൊക്കെ നഷ്ടമാകും, മധ്യവയസ്സിലെ പ്രണയം കൊണ്ട്.