Image

നായികാ-നായകന്‍ താരം നന്ദു ആനന്ദ് വിവാഹിതനായി

Published on 03 April, 2025
നായികാ-നായകന്‍ താരം നന്ദു ആനന്ദ് വിവാഹിതനായി

നടനും റിയാലിറ്റി ഷോ താരവുമായ നന്ദു ആനന്ദ് വിവാഹിതനായി. കല്യാണി കൃഷ്ണയാണ് നന്ദുവിന്റെ വധു. ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.

നായിക നായകനിലെ സഹതാരങ്ങളായ സിദ് വിനായക്, വെങ്കിടേഷ്, മാളവിക കൃഷ്ണദാസ്, തേജസ് ജ്യോതി തുടങ്ങിയവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍ എന്നിവര്‍ വിധി കര്‍ത്താക്കളായി എത്തിയ നായികാ-നായകന്‍ റിയാലിറ്റി ഷോയിലൂടെയാണ് നന്ദു ആനന്ദ് ശ്രദ്ധേയനാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക