കരണ്ടിരിക്കും എലിക്കറിയുമോ പത്തായത്തിൽ നെല്ല് നിറക്കാനുള്ള
പങ്കപാടിൻ ആകുലതകൾ
പറമ്പിൽ മുഴുവൻ പൊത്തുകിളക്കും
പെരുച്ചാഴിക്കറിയുമോ വിളകൾ നട്ടതിൻ വേദനകൾ യാതനകൾ
കൊയ്തെടുക്കും കർഷകന്റെ അധ്വാനത്തിൻഫലമെല്ലാം കട്ടുമുടിക്കും
കാർന്നെടുക്കും തൊരപ്പൻമാർ...
രാത്രിയിൽ അതാ കേൾക്കുന്ന ഒരു ചിൻഞ്ചിൻ ഒച്ച ചൂട്ടെടുത്ത് മിന്നിച്ചപ്പോൾ ഓടുന്നതാ "നച്ചക്കൻ"
മാലിന്യ കൂമ്പാരത്തിൽ ചാടി മറിയും മൂഷികനറിയുന്നില്ലല്ലോ നാടിനെ നടുക്കും രോഗാണുവാഹകരല്ലോ ഇല്ലം ചുടാൻ പോന്ന ഇത്തിരി കുഞ്ഞന്മാർ.