ആഘോഷങ്ങളും വിവാദങ്ങളുമായി എമ്പുരാൻ യാത്ര തുടരുമ്പോൾ തീയറ്ററുകളിൽ ഉയർന്ന ചിത്രത്തിന്റെ ആന്തം സോങ്ങിന്റെ ഉടമയെ തേടി ഇറങ്ങിയതാണു 24 യു എസ് എ. ആളിവിടെയുണ്ട്. അമേരിക്കയിലെ സിയാറ്റലിലെ മഹിമാ മേനോന്റെ ശബ്ദം ഈ ബഹളങ്ങൾക്കിടയിലും ശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്.
ഗുഡ് വിൽ എന്റർട്ടെയ്ൻമന്റ് നിർമ്മിച്ച സോങ്ങ് ഇതിനോടകം ഇൻസ്റ്റാഗ്രമിൽ ട്രെൻഡിങ് ആണ്. 6000 ത്തിലധികം റീലുകൾ. പലതും 15 -20 മില്യൺ വ്യുസ് കഴിഞ്ഞു!
ഇന്ത്യാനയയിൽ ജനിച്ച മഹിമ ഇപ്പോൾ സിയാറ്റലിൽ ലിബർട്ടി ഹൈ സ്കൂളിൽ 10- ത് ഗ്രേഡിൽ പഠിക്കുന്നു. ഏറെ അതിശയം, മഹിമക്ക് 12 വയസുള്ളപ്പോൾ പാടി രണ്ടു വര്ഷം മുൻപ് റിലീസ് ചെയ്‌തതാണ് ഈ സോങ് എന്നതാണ്. സിനിമയുടെ മിക്ക പോസ്റ്റിലും ഈ പാട്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ തന്നെ മോഹൻലാൽ നായകനായ 'എലോൺ' എന്ന ചിത്രത്തിന് ട്രാക്ക് പാടാനാണ് മഹിമ കേരളത്തിലെത്തിയത്. ഇംഗ്ലീഷ് കലർത്തിയുള്ള ഗാനം പാടുക ആയിരുന്നു നിയോഗം. മുതിർന്ന ആളുടെ ശബ്ദത്തിൽ പാടാൻ മഹിമക്ക് പ്രത്യേക കഴിവുമുണ്ട്. എലോണിലെ പാട്ട് കഴിഞ്ഞപ്പോഴാണ് ഈ പാട്ടിനു ക്ഷണിച്ചത്. പാട്ട് റിലീസായ ശേഷം അക്കാര്യം മറക്കുകയും ചെയ്തു. പക്ഷെ എമ്പുരാൻ പുറത്തിറങ്ങിയതോടെ പാട്ടും പാട്ടുകാരിയും ആഗോള ശ്രദ്ധ നേടി.
മൂന്ന് വയസ് മുതലേ ശാസ്ത്രീയ സംഗീതം പഠിക്കുന്ന മഹിമ മലയാളം നന്നായി പറയും. കാഞ്ഞങ്ങാട് ടിപി. ശ്രീനിവാസനാണ് ഗുരു. ഓൺലൈനിൽ ആയിരുന്നു പഠനം. വെസ്റ്റേൺ മ്യുസിക്കും അഭ്യസിക്കുന്നു. ഒൻപതു വയസു മുതൽ ഒരു പോപ്പുലർ ബാൻഡിൽ പാടുന്നു.
മികച്ച നേത്രുവാസന പ്രകടിപ്പിക്കുന്ന മഹിമ ഭാവിയിൽ പാട്ടുകാരി മാത്രമായിരിക്കില്ല എന്നുറപ്പിക്കാം.