കൊച്ചി: അങ്ങനെ പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത്. മോഹൻലാൽ തന്നെയണ് തൻ്റെ സോഷ്യൽ മീഡിയ ഹാൻ്റിലുകൾ വഴി റിലീസ് തീയ്യതി പുറത്ത് വിട്ടത്. ചിത്രം ഏപ്രിൽ 25-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയ്യതി എമ്പുരാന് ശേഷമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൃത്യമായി ഡേറ്റ് പുറത്തു വിട്ടിരുന്നില്ല. ഇതോടെയാണ് മോഹൻലാൽ തന്നെ ചിത്രത്തിൻ്റെ റിലീസ് തീയ്യതി അറിയിച്ചത്. നേരത്തെ ചിത്രത്തിൻ്റെ ഒടിടി ഡീൽ സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന. ഇത് റിലീസ് ഡേറ്റിനെയും ബാധിച്ചിരുന്നു. ആദ്യം ചിത്രം മെയിൽ എത്തുമെന്ന് ചില സൂചനകളുണ്ടായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റിൽ ഇതൊക്കെ നിരാകരിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ശോഭനയുമാണ് ഏറെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നത്. തരുൺ മൂർത്തിക്കൊപ്പം കെആർ സുനിലും ചിത്രത്തിനായി തിരക്കഥ എഴുതുന്നുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഷാജികുമാറാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. മോഹൻലാൽ ശോഭന എന്നിവരെ കൂടാതെ ആർഷ ബൈജു, മണിയൻപിള്ളി രാജു, ഫർഹാൻ ഫാസിൽ തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.