Image

ചരിത്രം കുറിച്ച് ഫൊക്കാന പ്രിവിലേജ് കാർഡ്: കൊച്ചി എയർപോർട്ടിൽ ഡിസ്‌കൗണ്ട് ലഭിക്കും

ശ്രീകുമാർ ഉണ്ണിത്താൻ Published on 07 April, 2025
ചരിത്രം കുറിച്ച്  ഫൊക്കാന പ്രിവിലേജ് കാർഡ്: കൊച്ചി എയർപോർട്ടിൽ ഡിസ്‌കൗണ്ട് ലഭിക്കും

ന്യൂ യോർക്ക്:   ഫൊക്കാനയും  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായി ഫൊക്കാന പ്രിവിലേജ്  കാർഡിന്  ധാരണയായി.  ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു മേജർ എയർപോർട്ടുമായി ഇങ്ങനെ ഒരു  ധർണയിൽ ഒപ്പുവെക്കുന്നത്.  ധാരണ പ്രകാരം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും ഷോപ്പ് ചെയ്യുന്ന  ഫൊക്കാനയുടെ മെംബേർസിന്  10 ശതമാനം ഡിസ്‌കൗണ്ടും പ്രവാസി മലയാളികൾക്ക് പ്രയോജനമാകുന്ന ഡയറക്റ്റ് ഫ്‌ളൈറ്റുകൾക്ക് ടാക്സ് ഫ്രീ ഉൾപ്പെടെ നിരവധി കാര്യങ്ങൾ  സിയാലിൽ നിന്നും ലഭിക്കുന്നതാണ്.  

മലയാളികളുടെ  ആവശ്യമാണ് അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ്.  ഫൊക്കാന പ്രസിഡന്റ് സജിമോൻ ഡൽഹി സന്ദർശിക്കയും കേന്ദ്ര ഗവൺമെന്റ്മായും പ്രത്യേകിച്ചു കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായും ചർച്ച നടത്തുകയും അദ്ദേഹം ഇതിനുള്ള പിന്തുണ  അറിയിക്കുകയും ചെയ്‌തു  .     ഡൽഹിയിളും   ബോംബയിലും  സ്റ്റോപ്പ് ചെയ്തിട്ട് വരുന്ന ഇന്റർനാഷണൽ ട്രാവലേഴ്സിന്  കേരളത്തിൽ കസ്റ്റംസ്   ക്ലിയറൻസു  വേണമെന്ന ആവശ്യവും ഫൊക്കാന  മുന്നോട്ടു വച്ചു. കേന്ദ്ര  ഗവൺമെന്റ്  ഇതും   അനുഭാവ  പൂർവം പരിഗണിക്കാമെന്നും   അറിയിച്ചിട്ടുണ്ട് .

ഡയറക്റ്റ് ഫ്ലൈറ്റുകൾ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് ആരംഭിക്കുകയാണെങ്കിൽ അങ്ങനെയുള്ള  ഫ്ലൈറ്റുകൾക്കു ഒരു വർഷത്തെ ടാക്സ് ബ്രേക്ക് അനുവദിക്കാമെന്നും സിയാൽ   അറിയിച്ചിട്ടുണ്ട്.   ടാക്സ്  ബ്രേക്ക് ഉണ്ടെങ്കിൽ ഫ്ലൈറ്റ് ചാർജ്‌സ് വളരെ താഴാനും സാധ്യതയുണ്ട്.

ഡയറക്റ്റ് ഫ്ലൈറ്റ്  ആവശ്യപെട്ടപ്പോൾ   പ്രവാസി യാത്രക്കാരുടെ യാത്രയുടെ  വിവരം  നൽകുന്നതിന് ആവിശ്യപെട്ടിരുന്നു . ഇതിനു ആവിശ്യമായ ഡേറ്റ സപ്പോർട്ട്   നൽകാമെന്നും സിയാൽ   ഉറപ്പു നൽകിയിട്ടുണ്ട്

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും ഷോപ്പ് ചെയ്യുന്ന പ്രവാസികൾക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ആണ് സിയാൽ ഫൊക്കാന മെംബേഴ്സിന് ഓഫർ ചെയ്യുന്നത്.    കൊച്ചി  വഴി യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ഷോപ്പ് ചെയ്തു ലഗേജിൽ സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവിശ്യമില്ല. പകരം കൊച്ചി  എയര്‍പോര്‍ട്ടിലെ  ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ് (ലെസ് ലെഗേജ് മോർ കൺഫോർട്ട് ) . വിദേശത്തു ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്.  പോരാത്തതിന് പത്തു ശതമാനം ഡിസ്‌കൗണ്ട് കുടിയാകുബോൾ   വളരെ ലാഭകരവുമാണ്.

ഫൊക്കാനയും സിയാലുമായി വളരെ നാളത്തെ ചർച്ചകളും മീറ്റിങ്ങുകൾക്കും ശേഷമാണ് ഇങ്ങനെ  ഒരു കരാറിൽ എത്തപ്പെട്ടത്. ആദ്യവട്ട ചർച്ചയിൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായി   ചർച്ച നടത്തുകയും അതിന് ശേഷം രണ്ടാം റൌണ്ട്   ചർച്ച  ജനറൽ മാനേജർ    ആൻഡ് ടീമുമായി  മായി    നടത്തുകയും  പിന്നീട്  മൂന്നാം റൌണ്ട്   ചർച്ച സജി കെ ജോർജ് , എംടി , CDRSL , മനു ജി ,എയർപോർട്ട് ഡയറക്ടർ സിയാൽ, എസ്. സുഹാസ് ഐ. എ. എസ്സ് ( എം ഡി )    ആൻഡ് ടീം എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഫൊക്കാനയുമായി  സിയാൽ   ധാരണയിൽ ആകുന്നത്. ഫൊക്കാനയെ പ്രധിനിധികരിച്ചു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും , ട്രസ്റ്റീ ബോർഡ് മെബറും സീനിയർ നേതാവുമായ തോമസ് തോമസും പങ്കെടുത്തു.

ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാർഡ് ഉള്ളവർക്ക് മാത്രമായിക്കും ഈ  ഡിസ്‌കൗണ്ടുകൾക്ക് അർഹത . ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെമ്പേഴ്‌സും  ഈ  കാർഡിനർഹരാണ്‌.

ലോകത്തിലേക്കും ഏറ്റവും പുരാതനവും ഏറ്റവും വലുതുമായ പ്രവാസി സംഘടനയായ ഫൊക്കാനയും  ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ എയര്‍പോര്‍ട്ടും, ഇന്ത്യയിലെ നാലാമത്തെ വലിയ എയര്‍പോര്‍ട്ടുമായാ സിയാലുമായാണ്  എഗ്രിമെന്റിൽ ഏർപ്പെടുന്നത്. കൂടുതല്‍ വികസനപദ്ധതികളുമായി  കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാല്‍. എല്ലാവർഷവും യാത്രക്കാരുടെ എണ്ണത്തിലും ,വരുന്ന വിദേശ ഫ്ലൈറ്റ്കളുടെ എണ്ണത്തിലും വർദ്ധനവ് കാട്ടുന്ന ഒരു എയർ പോർട്ട് കൂടിയാണ്സിയാൽ .  ഏറ്റവും നല്ല കസ്റ്റമർ സർവീസ് ലഭിക്കുന്ന എയർപോർട്ട് എന്ന പ്രശംസയും  സിയാലിനുണ്ട്‌.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം.  ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ പവേർഡ് വിമാനത്താളം കൂടിയാണ്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

പ്രവാസി യാത്രക്കാരുടെ യാത്രകൾ കുറ്റമറ്റതാക്കുകയും യാത്ര സമയും കുറക്കുകയും   കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഈ  കമ്മിറ്റി അധികാരത്തിൽ വന്നപ്പോൾ മുതൽ ഫൊക്കാനക്കും അംഗ സംഘടനകൾക്കും പ്രയോജനപ്രതമായ നിരവധി പദ്ധതികൾ   നടപ്പിലാക്കുണ്ട്.    

ഈ പ്രിവിലേജ് കാർഡ് മെയ് 10 ആം തീയതി ന്യൂ ജേഴ്സിൽ വെച്ച് നടത്തുന്ന ഫൊക്കാന കിക്കോഓഫിൽ ഫൊക്കാന   മെമ്പേഴ്സിനും എത്തിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഫൊക്കാന ടീം . ഫൊക്കാനയുടെ അഭ്യർത്ഥന പ്രകാരം സിയാൽ നൽകുന്ന സഹായങ്ങൾക്ക്    പ്രസിഡന്റ് സജിമോൻ ആന്റണിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും  സിയാലിന് നന്ദി അറിയിച്ചു.

Join WhatsApp News
observer 2025-04-07 13:51:54
വാഷിംഗ്ടൺ കൺവൻഷൻ നടത്തിയ ഹോട്ടലിന്റെ കാശു കൊടുത്തില്ലല്ലോ. ആര് കൊടുക്കും അത്? അതേപറ്റി കൂടി ഒരു പ്രസ്താവന ഇറക്കുക
ഫോമൻ 2025-04-07 17:54:04
എന്റെ ഒബ്സർവറെ ചുമ്മാ അസൂയ മൂത്ത് ഇങ്ങനെ ആരോപണം ഉന്നയിച്ചിട്ടു കാര്യമില്ല. ഞങ്ങൾ ഫോമക്കാർ പോലും പറയുന്നത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കണ്ടു പഠിക്കണം എന്നാണ്.
Venugopal Tachara 2025-04-07 18:15:38
എത്രയോ ലക്ഷം മലയാളികൾ അമേരിക്കയിൽ ഉണ്ട്? ലക്ഷങ്ങൾ മുഴുവൻ FOKANA ആ മെമ്പേഴ്സ് ആണോ? പൊക്കാനോ മെമ്പേഴ്സ് ആണ് എന്ന് തെളിയിക്കുന്ന കാർഡും, മറ്റും അവിടെ പ്രസന്റ് ചെയ്താൽ മതിയോ? അത്തരം കാടുകൾ ആരുതരും എവിടെ നിന്ന് വാങ്ങിക്കാം? കാര്യങ്ങൾ ഒന്ന് വ്യക്തമായി അറിയിക്കൂ? ചുമ്മാ കാടുകയറിയ അത് ഇത് എന്ന് പറയാതെ. ഫോമായി മെമ്പർമാർക്ക് അത് കിട്ടുകയില്ല? ഒരാൾക്ക് ഒരേ സമയത്ത് ഫോമായിലും പൊക്കാനായാലും മെമ്പർഷിപ്പ് എടുക്കാമോ? ? ഞാൻ രണ്ടിലെയും മെമ്പറാണ്? എനിക്ക് രണ്ട് അസോസിയേഷൻ ഇറക്കുന്ന കാർഡിലെയും ബെനിഫിറ്റ് വേണം. ഞാൻ മലയാളിയാ അസോസിയേഷൻറെ ലൈഫ് മെമ്പറാണ്. ഈ അസോസിയേഷനുകൾ എല്ലാം ചുമ്മാ കാടടച്ചു വെടിവയ്ക്കുകയാണ്. FOMA കാർഡ് മെഡിക്കൽ നല്ലതാണ് കുറച്ചു കിട്ടും എന്ന് പറഞ്ഞ് ഞാൻ കൊച്ചിയിൽ ഒരു ഒരു ഹോസ്പിറ്റലിൽ പോയി കാണിച്ചു അവര് അതിനെപ്പറ്റി ഒന്നും അറിയുകയില്ല. പോരാത്തതിന് അമേരിക്കൻ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ അവർ എന്നിൽ നിന്ന് കൂടുതൽ ചാർജ് ഈടാക്കുകയാണ് ചെയ്തത്. അതേമാതിരി പോകാനായും കൂടുതൽ ബിസിനസിന് ലാഭം ഉണ്ടാക്കാൻ വേണ്ടി ഉള്ള വെള്ള തട്ടിപ്പ് വെട്ടിപ്പ് പ്രസ്ഥാനം ആണോ ഇത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക