Image

ഡോക്ടർ മഞ്ജു പിള്ളയെ ഫോമാ വെസ്റ്റേൺ റീജിയൻ എൻഡോഴ്സ് ചെയ്തു

(പന്തളം ബിജു) Published on 12 April, 2025
ഡോക്ടർ മഞ്ജു പിള്ളയെ  ഫോമാ വെസ്റ്റേൺ റീജിയൻ എൻഡോഴ്സ് ചെയ്തു

കാലിഫോർണിയ : ഡോക്ടർ മഞ്ജു പിള്ളയെ  ഫോമാ ജോയിൻ്റ്  സെക്രട്ടറിയായി വെസ്റ്റേൺ റീജിയൻ ഐക്യകണ്ഠേന  എൻഡോഴ്സ് ചെയ്തു.  മഞ്ജു പിള്ളയെ പോലെ പ്രൊഫഷനുകളായ വനിതകൾ ഫോമായുടെ മുൻനിരയിലേക്ക് എത്തപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ഫോമാ വെസ്റ്റേൺ റീജിയൻ കമ്മറ്റി അംഗങ്ങൾ ഒറ്റക്കെട്ടായി ഈ തീരുമാനത്തെ അംഗീകരിച്ചു .  ഫോമാ എക്സിക്യൂട്ടീവിലേക്ക് ഈ റീജിയനിൽ നിന്നും ഇപ്രാവശ്യം നിൽക്കുന്ന ഏക സ്ഥാനാർഥി എന്ന നിലയ്ക്ക്  ഈ പദവിയിലേക്ക് ഒരു മത്സരം വരുമെങ്കിൽ,  വെസ്റ്റേൺ റീജിയൻ ഒറ്റക്കെട്ടായി മഞ്ജുവിന്റെ വിജയം ഉറപ്പിക്കുവാൻ മുന്നിട്ടിറങ്ങുമെന്നും തീരുമാനിച്ചു .  റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫി​ന്റെ അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ,   ഫോമാ  നാഷണൽ കമ്മറ്റി അംഗങ്ങളായ സിജിൽ പാലയ്ക്കലോടി, സാജൻ മൂലേപ്ലാക്കൽ, സുജ ഔസോ,  ജോർജുകുട്ടി പുല്ലാപ്പള്ളിൽ,  ആഗ്നസ് ബിജു, ശരത് നായർ, വെസ്റ്റേൺ റീജിയണൽ  ചെയർവുമൺ റെനി പൗലോസ്, സെക്രെട്ടറി സജിത്ത് തൈവളപ്പിൽ, ട്രെഷറർ മാത്യു ചാക്കോ, ജോസഫ് ഔസോ,  റീജിയണിലെ മറ്റ്  എല്ലാ കമ്മറ്റിമെമ്പേഴ്സും സന്നിഹതരായിരുന്നു .

അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി ഫോമായുടെ ദേശീയ തലത്തിലേക്ക് പ്രൊഫഷണലുകൾ കടന്നുവരുന്നത് നമ്മുടെ സമൂഹം മുഖ്യധാരയിൽ സജീവമാകുന്നതിന്റെ സൂചനയാണ്. ഡോക്‌ടർ മഞ്ജുവിനെ പോലെയുള്ളവർ പൊതുപ്രവർത്തനത്തിനായി ഫോമയിലൂടെ സമയം കണ്ടെത്തുന്നത് പ്രശംസനീയമാണ്. രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമാണ് ഡോ. മഞ്ജു. ഇപ്പോൾ  ഫോമാ വിമെൻസ് ഫോറത്തിന്റെ നാഷണൽ ജോയിന്റ് ട്രഷറർ ആയി സ്തുത്യർഹമായ സേവനമാണ് മഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്.

ഡോക്ടർ സേവനത്തോടൊപ്പം, മാനസികമായി ഉല്ലാസം തരുന്ന നാട്യനൃത്യങ്ങളുടെ നർത്തകിയും ,  ശാരീരികമായി ഉന്മേഷം നൽകുന്ന സൂമ്പ നൃത്തങ്ങളുടെ ട്രെയിനറും കൂടിയാണ് മഞ്ജു. പ്രൊഫഷണൽ രീതിയിൽ തന്നെ സംഘടനാപാടവം കൈമുതലാക്കിയ മഞ്ജുവിന് ഫോമായിലെ പദവികൾ വഹിക്കാൻ അനസ്യൂതം കഴിയും എന്ന് ആത്മ വിശ്വാസം നന്നായി കൈവശമുണ്ട്. ഡോക്ടർ മഞ്ജു പിള്ളയെ പോലെയുള്ളവർ ഫോമായുടെ നേതൃനിരയിലേക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും എന്ന് എല്ലാവരും  അഭിപ്രായപ്പെട്ടു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക