ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ മെയ് 2, 3 തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു. മെയ് 2 ന് വെള്ളിയാഴ്ച കൊടിയേറ്റ് . അന്നേ ദിവസം വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും.
ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഭാതനമസ്കാരത്തോടെ വിശുദ്ധ മൂന്നിൻമേൽ കുർബാന അർപ്പിക്കും. തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും. വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാൾ ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്കായി വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാദർ സിബി വാലയിൽ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ബിർമിങ്ഹാം യാർഡ്‌ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പെരുനാൾ കമ്മറ്റി അറിയിച്ചു .
വിവരങ്ങൾക്ക്; ട്രസ്റ്റി -റജി മത്തായി (07831274123), സെക്രട്ടറി- ഷൈൻ മാത്യു, (07943095240)