സ്റ്റീവനേജ് : യു. കെ യിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക മലയാളി സംഘടനകളില്‍ ഒന്നായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം പ്രൗഢവും സ്‌നേഹസ്പര്‍ശവുമായി. പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച ' ദി ഹോളി ഫീസ്റ്റ്‌സ് ' സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും പ്രൗഢഗംഭീരമായി. നോയല്‍, അല്‍ഫ്രിഡ്, നേഹ,ആന്‍ഡ്രിയ,അവെലിന്‍, ബെല്ലാ, ടെസ്സ, സൈറാ, ബെനിഷ്യാ, ഹന്നാ,ആന്‍, ഏഞ്ചല്‍, വൈഗാ എന്നിവര്‍ 'ഈസ്റ്റര്‍ വിഷു ഈദ്' വെല്‍ക്കം ഡാന്‍സില്‍ വേഷമിട്ടപ്പോള്‍ തീം സോങ്ങുമായി ജോസ് ചാക്കോയും ജെസ്ലിന്‍ വിജോയും ആഘോഷ സാന്ദ്രത പകര്‍ന്നു.
സര്‍ഗം ഈസ്റ്റര്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രാരംഭ ഭക്ഷണത്തിനു ശേഷം ആരംഭിച്ച സാംസ്‌കാരിക വേദിയില്‍ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സര്‍ഗം പ്രസിഡണ്ട് മനോജ് ജോണ്‍ സന്ദേശം നല്‍കി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു.
കൊച്ചുകുട്ടികളായ ഇവാ ടോം & ആന്റണി ടോം മുതല്‍ മുതിര്‍ന്ന ഗായകരായ ടാനിയ അനൂപ്, അഞ്ജു ടോം, ആന്‍ മേരി, ആരോമല്‍ & ജിനരാജ് കുമാര്‍ എന്നിവര്‍ തങ്ങളുടെ ആലാപനത്തിലൂടെ സദസ്സിനെ സംഗീതസാന്ദ്രതയില്‍ ലയിപ്പിച്ചു. മെഡ്ലി ഫ്യൂഷന്‍ പാട്ടുകളുമായി ജോസ് ചാക്കോ, തേജിന്‍ തോമസ്, ആരോമല്‍ ജിനരാജ്, ജെസ്ലിന്‍ വിജോ, അഞ്ജു ടോം, ആന്‍ മേരി എന്നിവര്‍ സര്‍ഗ്ഗം വേദിയെ സംഗീത സാഗരത്തില്‍ മുക്കി.
ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കല്‍ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ടിന തോംപ്‌സണ്‍, ജീനാ അനി &ടെസ്സ അനി, മരിയാ അനി & ലക്ഷ്മിത പ്രശാന്ത്, ഇവാ ടോം & ആന്റണി ടോം, ലക്ഷ്മിത പ്രശാന്ത് & അമേയ അമിത് എന്നിവര്‍ സദസ്സില്‍ മാസമാരികത വിരിയിച്ചു. അദ്വിക് ഹരിദാസ്, ഷോണ്‍ അലക്സാണ്ടര്‍,റിഷേല്‍ ജോര്‍ജ്ജ്, ഡേവിഡ് ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗ്രൂപ്പ് ഡാന്‍സും ഏറെ ആകര്‍ഷകമായി.
'ടീം നൃത്യ'ക്കുവേണ്ടി ക്രിസ്റ്റിന & ഐസായ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച രാസലീലയും, അദ്വ്യത ആദര്‍ശ്, ആദ്യ ആദര്‍ശ ജെന്നിഫര്‍ വിജോ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗ്രൂപ്പ് ഡാന്‍സും വേദി ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. നൈനിക ദിലീപും, മീര കോലോത്തും ചേര്‍ന്നവതരിപ്പിച്ച വിഷു തീം ഡാന്‍സ് ഗുഹാതുരത്വമുണത്തി. ഭാരതനാട്യത്തിലൂടെ ബെല്ലാ ജോര്‍ജ്ജ്-സൈറാ ജിമ്മിയും വേദിയെ കോരിത്തരിച്ചപ്പോള്‍, ലൈവ് ഓര്‍ക്കസ്ട്രയുമായി നോയല്‍, ജോഷ്, ക്രിസ് എന്നിവര്‍ ഹര്‍ഷാരവം നേടി.
കലാഭവന്‍ മണി ട്രിബുട്ടുമായി ടിന തോംസണ്‍ നടത്തിയ നൃത്യാവതരണം വേദിയെ വികാരഭരിതമാക്കി. ടിന്റു മെല്‍വിന്‍, ഹിമ തോംസണ്‍, ബീന സുരേഷ്, സിനി മാര്‍ട്ടിന്‍, ലിന്‍സി അജി, എവെലിന്‍ അജി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച 'കിച്ചന്‍ ഡാന്‍സ്' ഹാസ്യാത്മകവും, ഹൈലൈറ്റുമായി.
സര്‍ഗ്ഗം സെക്രട്ടറി ആതിരാ ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി, അനീറ്റ സജീവ് എന്നിവര്‍ അവതാരകാരായി തിളങ്ങി. സജീവ് ദിവാകരന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കി.
സര്‍ഗ്ഗം ഭാരവാഹികളായ മനോജ് ജോണ്‍, ആതിരാ മോഹന്‍, ജോര്‍ജ്ജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോര്‍ജ്ജ്, പ്രിന്‍സണ്‍ പാലാട്ടി, ദീപു ജോര്‍ജ്ജ്, ടിന്റു മെല്‍വിന്‍, ഡാനിയേല്‍ മാത്യു, പ്രീതി മണി, അബ്രാഹം വര്‍ഗ്ഗീസ് എന്നിവര്‍ ഈസ്റ്റര്‍ വിഷു ആഘോഷത്തിന് നേതൃത്വം നല്‍കി. സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്ടമായ ഡിന്നറും, നൃത്തലയത്തില്‍ സദസ്സിനെ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ രാവ്' സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി.