Image

ഫോമ വിമന്‍സ് ഫോറം മാതൃദിന ആഘോഷം വേറിട്ടതായി

Published on 13 May, 2025
ഫോമ വിമന്‍സ് ഫോറം മാതൃദിന ആഘോഷം  വേറിട്ടതായി

ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃദിന ആഘോഷം മെയ് 11 ഞായറാഴ്ച വൈകിട്ട് 7.30 PM ന് വിപുലമായ കലാപരിപാടികളോടെ സൂം പ്ലാറ്റ്‌ഫോമില്‍ നടത്തപ്പെട്ടു.  മാതൃദിനത്തിന് മുന്നോടിയായി പ്രശസ്ത സിനിമ സംവിധായക ശ്രീമതി അഞ്ജലി മേനോനുമായി നാഷണല്‍ women's ഫോറം അംഗങ്ങള്‍ നടത്തിയ സംവാദം വളരെ വിജ്ഞാനപ്രദവും രസകരവും ആയിരുന്നു.  

സിനിമയിലും ജീവിതത്തിലും നമ്മള്‍ കാണുന്ന മാതൃഭാവങ്ങളെക്കുറിച്ചും തലമുറകളെ വാര്‍ത്തെടുക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രീമതി അഞ്ജലി മേനോന്‍ വാചാലയായി.  Dr.റാണി എബ്രഹാം, Dr മഞ്ജു പിള്ള എന്നിവര്‍ അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ പരിഹാരങ്ങളെക്കുറിച്ചും സംസാരിച്ചു.  Dr.റാണി മധ്യവയസ്‌കയായ സ്ത്രീകളില്‍ ഉണ്ടാകുന്ന മാനസികവ്യതിയാനങ്ങളെ ക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും സംസാരിച്ചപ്പോള്‍ അമ്മമാര്‍ തങ്ങളുടെ ആരോഗ്യം സൂക്ഷിക്കേണ്ടതിന് ചെയ്യേണ്ട വ്യായാമങ്ങളെ കുറിച്ച് dr.മഞ്ജു ഉത്‌ബോധിപ്പിച്ചു. ശ്രീ രമേശ് ബാബു,  ശ്രീമതി സ്മിത ദീപക് എന്നിവര്‍ ഒരുക്കിയ സംഗീതവിരുന്ന്  അതീവഹൃദ്യമായി.  

ഫോമായുടെ പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേല്‍,  ജോയിന്റ് സെക്രട്ടറി  പോള്‍ പി ജോസ്,  ജോയിന്റ് ട്രെഷറര്‍ അനുപമ കൃഷ്ണന്‍, women's ഫോറം വൈസ് ചെയര്‍ ഗ്രേസി ജെയിംസ് എന്നിവരും,  പിന്നീട് ഫോമായുടെ കഴിഞ്ഞകാല ഭാരവാഹികളും , വിവിധ നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സും,  ഫോമായുടെ വിവിധ നേതൃനിരയില്‍ ഉള്ളവരും മാതൃദിന ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.  നാഷണല്‍ women's ഫോറം ചെയര്‍ പേഴ്‌സണ്‍ ശ്രീമതി സ്മിത നോബിള്‍ സ്വാഗതവും വൈസ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി വിഷിന്‍ ജോ നന്ദിയും രേഖപ്പെടുത്തി.  

മീറ്റിംഗിന്റെ മോഡറേറ്റര്‍സ് ആയ Women's ഫോറം സെക്രട്ടറി ആശമാത്യൂവും ട്രെഷറര്‍ ജൂലിബിനോയിയും,  spotlight ചെയ്ത ജോയിന്റ് സെക്രട്ടറി സ്വപ്ന സജിയും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായിച്ചു. ഫോമയിലെ വനിതാകൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാരുമൊത്തുള്ള വീഡിയോയും Proposing a toast to  motherhood ഉം എല്ലാവര്‍ക്കും ആസ്വാദ്യകരമായി.  ഫോമാ women's ഫോറത്തിന്റെ പേരില്‍ ചെയര്‍ പേഴ്‌സണ്‍ സ്മിത നോബിളും ടീം അംഗങ്ങളും എല്ലാ അമ്മമാര്‍ക്കും സന്തോഷം നിറഞ്ഞ മാതൃദിനം  നേര്‍ന്നതോടെ വര്‍ണശബളമായ മാതൃദിന ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക