Image

പാൽ ശരിക്കും ആരൊക്കെ കുടിക്കണം? എപ്പോള്‍ എങ്ങനെ?

Published on 18 May, 2025
പാൽ ശരിക്കും ആരൊക്കെ കുടിക്കണം? എപ്പോള്‍ എങ്ങനെ?

പാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മള്‍ എല്ലാവരും അറിയുന്ന കാര്യമാണ്. എന്നാല്‍ പാല്‍ ശരിക്കും എല്ലാവര്‍ക്കും അനിവാര്യമായോ? എല്ലായ്പ്പോഴും കുടിക്കേണ്ടതാണോ? 

ആരൊക്കെ പാല്‍ കുടിക്കണം?

കുട്ടികള്‍ (1–12 വയസ്)- വളര്‍ച്ചയ്ക്കും അസ്തി ബലം മെച്ചപ്പെടുത്താനും പാല്‍ അത്യന്താപേക്ഷിതമാണ്. കാൽഷ്യം, വൈറ്റമിന്‍ D, പ്രോട്ടീന്‍ എന്നിവ ശരീരത്തിന് നല്‍കുന്നു.

Calcium Deficiency ഉള്ളവര്‍- അതായത്, അസ്ഥിദൗര്‍ബല്യമുള്ളവര്‍ക്കും, ഇടക്കിടെ പേശി വേദന അനുഭവപ്പെടുന്നവര്‍ക്കും പാല്‍ സഹായകരമാകാം.

ഗര്‍ഭിണികളും മുലയൂട്ടുന്ന മാതാക്കളും- കാൽഷ്യം ആവശ്യമായ ഈ ഘട്ടങ്ങളില്‍ പാല്‍ വലിയൊരു സഹായമാണ്.

50 വയസ്സിനു മേല്‍ ഉള്ളവര്‍- അസ്ഥിദൗര്‍ബല്യം തടയാനും ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാനും പാല്‍ സഹായിക്കുന്നു.

ആരൊക്കെ ഒഴിവാക്കണം?

Lactose Intolerance ഉള്ളവര്‍- പാല്‍ കുടിച്ചാല്‍ വയറു വേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ പാല്‍ ഒഴിവാക്കുന്നത് ഉചിതമാണ്.

Certain Skin Conditions ഉള്ളവര്‍- ചിലര്‍ക്ക് പാല്‍ കുടിച്ചാല്‍ ചർമ്മപ്രശ്നങ്ങൾ കൂടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരമേ പാല്‍ ഉപയോഗിക്കാവു.

പാല്‍ എപ്പോള്‍ കുടിക്കണം?

രാവിലോ രാത്രി – രണ്ടു സമയത്തും കഴിക്കാമെങ്കിലും, രാത്രി കുടിക്കുന്ന പാല്‍ നിദ്രയ്ക്ക് സഹായകരമാണെന്നാണ് ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും പറയുന്നത്.

ഭക്ഷണത്തിനിടയിലോ അതിനടുത്തോ കുടിക്കുന്നത് ഒഴിവാക്കേണ്ടത് ഉചിതമാണ് – ദഹനത്തിന് തടസ്സമാകാം.

എങ്ങനെ കുടിക്കണം?

തിളപ്പിച്ച ശേഷം ഒന്നു തണുപ്പിച്ച് കുടിക്കുക.

കുരുമുളക്, ഇഞ്ചി എന്നിവ ചേര്‍ത്താൽ പാല്‍ ദഹന സൗഹൃദമാകും.

തേൻ ചേർത്ത് കുടിക്കരുത് – ആയുര്‍വേദം ഇത് പരിഗണിക്കുന്നത് വിരുദ്ധാഹാരമായാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക