Image

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ഡിവൈന്‍ പെന്തെക്കോസ്ത്,' പരിശുദ്ധാത്മ അഭിഷേക ശുശ്രുഷ ജൂണ്‍ 7 ന്; ഫാ.ജോസഫ് എടാട്ടും, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയിലും നയിക്കും.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 23 May, 2025
റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ഡിവൈന്‍ പെന്തെക്കോസ്ത്,' പരിശുദ്ധാത്മ അഭിഷേക ശുശ്രുഷ ജൂണ്‍ 7 ന്;  ഫാ.ജോസഫ് എടാട്ടും, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയിലും നയിക്കും.

റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ജൂണ്‍ 7 ന് 'ഡിവൈന്‍ പെന്തെക്കോസ്ത്,' പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട്, പ്രശസ്ത ധ്യാന ഗുരു ഫാ. പോള്‍ പള്ളിച്ചാന്‍കുടിയില്‍ എന്നിവര്‍ സംയുക്തമായിട്ടാവും ശുശ്രുഷകള്‍ നയിക്കുക.

'പരിശുദ്ധാത്മാവ് നിന്റെ  മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും' (ലുക്കാ 1:35).

യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്താംനാള്‍, സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്‌തോലന്മാര്‍ക്കും, ശിഷ്യന്മാര്‍ക്കും തീനാളത്തിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായ ദിനം, ആഗോള കത്തോലിക്കാ സഭ, പെന്തക്കോസ്ത്ത് തിരുന്നാളായി ആചരിക്കുന്ന ദിനത്തിലാണ് പരിശുദ്ധാത്മാ അഭിഷേക ശുശ്രുഷകള്‍ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.

ജൂണ്‍ 7 ന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന 'ഡിവൈന്‍ പെന്തക്കോസ്റ്റ്' രാത്രി പന്ത്രണ്ടു മണിയോടെ സമാപിക്കും. 

ആത്മീയ നവീകരണത്തിനും, അഭിഷേക നിറവിനും അനുഗ്രഹദായകമായ 'ഡിവൈന്‍   പെന്തകോസ്റ്റ്' ശുശ്രുഷകളിലും ആരാധനയിലും പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Contact : +447474787870,  
Email: office@divineuk.org,
Website: www.divineuk.org

Venue: Divine Retreat Centre, St. Augustine's Abbey, Ramsgate, 
Kent, CT11 9PA

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക