Image

ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന്‌ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 13 June, 2025
ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന്‌ പ്രബന്ധങ്ങൾ  ക്ഷണിക്കുന്നു

കേരളസർവകലാശാലയും അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന "ഭാഷയ്‌ക്കൊരു ഡോളർ"  പുരസ്കരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.  മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ 1 മുതൽ 2023  നവംബർ 30  വരെയും 2023 ഡിസംബർ 1 മുതൽ 2024 നവംബർ 30 വരെയും ഉള്ള കാലയളവിൽ കേരളത്തിലെ വിവിധ സർവകാലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും   പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. 50,000/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്  പുരസ്‌കാരം.

 സമ്മാനർഹമാകുന്ന  പ്രബന്ധത്തിന്റെ മാർഗദർശിക്ക് 5000/- രൂപയും സമ്മനമായി നൽകും.അപേക്ഷകരുടെ  പിഎച്ച്ഡി പ്രബന്ധങ്ങൾ മാർഗ്ഗദർശി സാക്ഷ്യപെടുത്തിയിരിക്കണം. യൂണിവേഴ്വറ്റി തിരഞ്ഞെടുക്കുന്ന ഒരൂ വിദക്ത സമിതിയാണ് മൂല്യ നിർണയം നടത്തി വിജയികളെ തീഞ്ഞെടുക്കുന്നത്.  പ്രബന്ധത്തിന്റെ ഒരു കോപ്പിയും പ്രബന്ധത്തിന്റെ സി.ഡിയും   ആപേക്ഷക്കൊപ്പം സമർപ്പിക്കണം. 

 അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി 2025 ജൂലൈ 7 ന് വൈകിട്ട് 5 മണി വരെ. അവാർഡിന് അർഹമാകുന്ന പ്രബന്ധം സർവകലാശാല പ്രസിദ്ധികരണ വിഭാഗം പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുന്നതാണ്. അപേക്ഷകൾ നേരിട്ടോ, തപാലിലോ ലഭിക്കേണ്ട വിലാസം : രജിസ്ട്രാർ ,  കേരളസർവകലാശാല, പാളയം , തിരുവനന്തപുരം -695034 . അവാർഡിന് അർഹമാകാത്ത പിഎച്ച്ഡി പ്രബന്ധങ്ങൾ അപേക്ഷകർക്ക്‌ സർവകലാശാലയിൽ നിന്നും തിരികെ കൈപ്പറ്റാവുന്നതാണ്.

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത്  മുൻ പ്രസിഡന്റ് ജോർജി  വർഗീസ് ആണ്.

 

Join WhatsApp News
vayanakaran 2025-06-13 13:23:45
മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്നാൽ നാട്ടിലുള്ള എഴുത്തുകാരെ പരിഗണിക്കുക എന്ന ഫൊക്കാനയുടെ നയത്തോട് യോജിക്കുന്നില്ല. അമേരിക്കയിൽ, മലയാളി എഴുത്തുകാർ ഉണ്ടല്ലോ. എന്തുകൊണ്ട് അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾ പരിഗണിച്ചുകൂട. അവർക്കും ഈ വിഷയത്തിൽ ഒരു പ്രബന്ധം സമർപ്പിക്കാൻ പ്രാപ്തിയുണ്ട്. ചിന്തിക്കുക ശ്രീകുമാർ ജി.ഇവിടെ അമേരിക്കയിൽ (മലയാളി ) എഴുത്തുകാരില്ലെന്നു ഏതോ കുബുദ്ധി പറഞ്ഞത് കേട്ട് ഇന്നും ജനം ആ വിശ്വാസത്തിലാണ്. എത്രയോ പരിതാപകരം.
Jayan varghese 2025-06-13 16:08:04
അവാർഡുകളുടെ അപ്പക്കുട്ടയിൽ കയറിയിരുന്ന് അപ്പം പങ്കിടുന്ന മുത്തൻ കുരങ്ങുകൾ മാത്രമാണ് സർക്കാർ നിലവാരത്തിലുള്ള മിക്ക അവാർഡ് ദാദാക്കളും. ഒരു കഷ്ണം കടിക്കുമ്പോൾ മറ്റേത് വലുതാവുന്നു. മറ്റേത് കടിക്കുമ്പോൾ ആദ്യത്തേത് വലുതാവുന്നു. ഇങ്ങനെ അപ്പം മുഴുവൻ കുരങ്ങന്റെ വയറ്റിൽ ആവുന്നതല്ലാതെ കാത്തിരിക്കുന്ന കാക്കകൾക്കും പൂച്ചകൾക്കും ആശകളുടെ ആനമുട്ട മാത്രം ബാക്കി. പിന്നെ സ്കോട്ലൻഡിലെ പുരാതന വാറ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള സൊയമ്പന്റെ സ്‌പെഷ്യൽ സാമ്പിൾ കുപ്പികളുമായി ചിലർ നാട്ടിൽ കറങ്ങുന്നുണ്ട്. ചില സംവിധാനങ്ങളുടെ ആസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്ന താടിക്കാരുടെ ആസനം അങ്ങോട്ട് ചെന്ന് തഴുകുന്നത് കൊണ്ട് യജമാനന്മാരുടെ മേശക്കടിയിൽ വീഴുന്ന ചില കഷണങ്ങളുമായി ചില അമേരിക്കൻ അച്ചായന്മാർ നാളെ നമ്മളെ കാണാൻ വരാനിടയുണ്ട്. അവരെ ആരവങ്ങളോടെ നമുക്കും സ്വീകരിക്കാം. ! ജയൻ വർഗീസ്.
Ouseph Moopen 2025-06-13 17:37:25
ഇത്തരം അവാർഡുകളിൽ നിന്നും പലർക്കും ഒരു വിശ്വാസവും ഇല്ല. ഇതെല്ലാം ചുമ്മാ സ്വന്തക്കാർക്കും, വാലാട്ടികൾക്കും, സ്വന്തം കൂട്ടുകാർക്കും, പണക്കാർക്കും, ഭാരവാഹികൾക്ക് പ്രസ്ഥാനക്കാർക്ക് പണം കൊടുക്കുന്നവർക്കും, സ്വന്തം സമുദായക്കാർക്കും, യാതൊരു തരത്തിലുള്ള മൂല്യവും, ഒരുപക്ഷേ കൊടുക്കുന്ന പുസ്തകമോ പ്രബന്ധമോ വായിച്ചു പോലും നോക്കാതെ, ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയതാണെന്ന് നുണയും പറഞ്ഞ് കൊടുക്കുന്ന, ഒരുപക്ഷേ ഭാഷയെ തളർത്തുന്ന, നല്ല കൃതികളെ, നല്ല സാഹിത്യം ഭാഷ കൈകാര്യം ചെയ്യുന്നവനെ, ചെയ്യുന്നവളെ മോശപ്പെടുത്തുന്ന, അവരെ അവഹേളിക്കുന്ന ഓരോ സമ്മാനവും, അവാർഡും ഒക്കെയായി ഇതൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. അയാൾ നമ്മുടെ ആളാണ്, അയാൾ നമ്മുടെ കൂടെ നിൽക്കുന്ന ആളാണ്, നമുക്ക് വേണ്ടപ്പെട്ട ആളാണ് അയാൾ, നമുക്ക് വോട്ടുകൾ നേടി തന്നെയാളാണ് വോട്ടുകൾ പിടിച്ചു തന്നെയാണ്, അയാളെ കണ്ടാൽ തന്നെ ഒരു ബ്യൂട്ടിയോ ഒരു ഗ്ലാമർ ഉണ്ട്, ഒരു പിടിപാടുള്ള ആളാണ് അതുകൊണ്ട് നമ്മുടെ ഈ സമ്മാനം അവാർഡ് അയാൾക്ക് തന്നെ ഇരിക്കട്ടെ.. എന്ന രീതിയിൽ ഇതൊക്കെ അങ്ങോട്ട് കൊടുക്കും. അതിനാൽ ഇപ്പോൾ നല്ല കൃതികളോ സമർത്ഥരോ ഒന്നും അവരവരുടെ കൃതികൾ ഇത്തരം മത്സരങ്ങൾക്കായി അയച്ചു കൊടുക്കാറില്ല. ഞാൻ ഉള്ളത് പറയുമ്പോൾ ദയവായി തുള്ളൽ വരരുത്. , പ്രത്യേക ശ്രദ്ധിക്കുക. അധികപക്ഷവും 99 ശതമാനമാണ് ഇത്തരം അവാർഡ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. പല സംഘടനകളും ഇതേപോലെ വൃത്തികെട്ട രീതിയിൽ പ്രവർത്തിക്കുന്നു.
Request for Doctoriate 2025-06-13 18:16:22
ഒരു കാര്യം ചോദിക്കട്ടെ? എനിക്കൊരു ഡോക്ടറേറ്റ് അല്ലെങ്കിൽ ഒരു പി എച്ച് ഡി ബിരുദം വേണമായിരുന്നു. ഈ പോക്കാനായിലോ, ഫോമയിലോ, World മലയാളിയിലോ, ഭാഷ സാഹിത്യ പ്രസ്ഥാനങ്ങളിലോ, LANA തുടങ്ങിയ പ്രസ്ഥാനങ്ങളിലോ, ഡോക്ടറേറ്റും പി എച്ച് ഡിയും പഠിപ്പിച്ച അതിന് കോച്ചിംഗ് കൊടുത്ത അത് നൽകുന്ന ഏർപ്പാട് വല്ലതും ഉണ്ടെങ്കിൽ അറിയിക്കുക. എനിക്ക് അതിൽ ചേർന്ന് പഠിച്ച്, എൻറെ പേരിൻറെ മുമ്പ് ഒരു വാലായി ഡോക്ടർ എന്ന പദവി വെച്ചുകൊണ്ട് നടക്കാനാണ്. ബൈബിൾ സ്കൂളിലും രാമായണം സ്കൂളിലും പോയാൽ രണ്ടുമാസം കൊണ്ട് അവർ ഡോക്ടറേറ്റ് തരും എന്ന് കേട്ടിട്ടുണ്ട്. എനിക്ക് അത്തരം ഡോക്ടറേറ്റുകൾ അല്ല ആവശ്യം. . അതൊക്കെ ഒരുതരം റിലീജിയസ് ഡോക്ടറേറ്റ് അല്ലേ? എനിക്ക് വേണ്ടത് Real -Social- ഡോക്ടറേറ്റ് ആണ്. ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് അച്ചടിക്കാനുള്ള കാശും, പിന്നെ ഒരല്പം കൈമടക്കും, ഒരു ചെറിയ ട്യൂഷൻ ഫീസ് ഞാൻ തരാം. . ഒരു ഡോക്ടറേറ്റ് കിട്ടിയിട്ട് വേണം എനിക്ക് എന്റെ കൃതികൾ FOKANA മാതിരിയുള്ള വിവിധ സംഘടനകൾ നടത്തുന്ന സാഹിത്യ മത്സരത്തിലേക്ക് അയച്ചു കൊടുക്കാൻ. ഒരു ഡോക്ടറേറ്റ് ഉണ്ട് എന്ന് പറയുന്നതും, അതുമാതിരി ഇന്ന സംഘടനയുടെ അവാർഡ് ജേതാവ് ആണെന്ന് പറയുന്നതും ഒരു മുതൽക്കൂട്ടല്ലേ? ഒരു സ്വകാര്യ അഹങ്കാരം അല്ലേ? ആരെന്തു പറഞ്ഞാലും ഈ ഡോക്ടറേറ്റിന് നല്ല വിലയുള്ള സംഗതി തന്നെയാണ്. നാട്ടിൽ ചിലർക്ക് ഒരു ജാതി വാഴക്കുല ഡോക്ടറേറ്റ് പോലും കൊടുക്കുന്നു. . പിന്നെ ഒരെണ്ണം- ഒപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ഞാനും. അതിനെപ്പറ്റി അറിയാവുന്നവർ ഈ മലയാളിയിൽ വിവരം തരിക അല്ലെങ്കിൽ അതിനെപ്പറ്റി ഒരു ലേഖനം എഴുതുക.
Sudhir Panikkaveetil 2025-06-13 21:34:18
മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലല്ലോ.
Marga Darsi 2025-06-14 00:40:00
എനിക്ക് പി എച്ച് ഡി ഉണ്ട്. എൻറെ കൃതി നല്ലതാണെങ്കിൽ ഏറ്റവും സൂപ്പറായി ജയിക്കുകയാണെങ്കിൽ അമ്പതിനായിരം ഉറുപ്പിക എനിക്ക് കിട്ടും അല്ലേ? അത് മേടിക്കാൻ ഞാൻ എവിടെ വരണം? ? നാട്ടിൽ പ്ലെയിൻ കയറി വരണമോ? plain ചാർജ് അതിൻറെ ഇരട്ടി ആകുമല്ലോ? അവാർഡ് കിട്ടിയാൽ ? അമേരിക്കയിൽ ഒരു ചടങ്ങിൽ വെച്ച് തരാൻ പറ്റുമോ? പിന്നെ എന്റെ മാർഗദർശിക്ക് 5000 ഉറുപ്പിക കിട്ടും അല്ലേ? മാർഗ്ഗദർശി അമേരിക്കയിൽ സോഷ്യൽ സെക്യൂരിറ്റി, FOOD സ്റ്റാമ്പും മേടിച്ച് ജീവിക്കുന്ന പാവപ്പെട്ട ഒരു മലയാളം സ്ത്രീയാണ്. വയസ്സ് 90 കഴിഞ്ഞു. നമ്മുടെ പ്രസിഡണ്ട് ട്രംപ്പു ഇത്തരം സോഷ്യൽ സെക്യൂരിറ്റി Food സ്റ്റാമ്പുകാരെ ഒതുക്കിയാൽ അവിടെയും കഷ്ടമായി. പഴയ നാലാം ക്ലാസ് മാത്രമേ എൻറെ പി എച്ച് ഡി മാർഗ്ഗദർശിക്ക് പഠിപ്പുള്ളൂ. എന്നെ ബേബി സെറ്റ് ചെയ്തിട്ടുണ്ട്. എന്നെ പഠിപ്പിച്ചിട്ടുണ്ട്. നല്ല മാർഗ്ഗദർശിയാണ്. അവരുടെ 5000 രൂപ മേടിക്കാൻ അവരും നാട്ടിൽ വരണമോ? ഇതൊക്കെ അറിഞ്ഞിട്ട് വേണം എൻറെ കൃതി മത്സരത്തിന് സമർപ്പിക്കാൻ അല്ലെങ്കിൽ അയച്ചു തരാൻ. കാര്യങ്ങൾ ഒന്ന് വിശദമായി എഴുതൂ പ്രിയപ്പെട്ട FOKANA. എൻറെ കൈയിലുള്ള ഡോക്ടറേറ്റ് നല്ല ഡോക്ടറേറ്റ് തന്നെയാണ്. അത് വെരിഫൈ ചെയ്യാൻ ഒന്നുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക