Image

ഫൊക്കാന മെട്രോ റീജിയന്‍ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ലാജി തോമസ് Published on 19 June, 2025
ഫൊക്കാന മെട്രോ റീജിയന്‍ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ന്യൂ യോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ  നേതൃത്വത്തില്‍ ജൂണ്‍ 21,ശനിയാഴ്ച നടക്കുന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജണല്‍ വൈസ് പ്രസിഡന്റ്  ലാജി തോമസ് അറിയിച്ചു.

ഫൊക്കാനയുടെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നുപോകുബോള്‍ സാമൂഹ്യ, സംസ്‌കരിക , ചാരിറ്റി രംഗങ്ങളില്‍ എന്ന പോലെ   സ്പോര്‍ട്സും സംഘടനയുടെ അഭിവാജ്യ ഘടകമായി മാറുകയാണ്. ഫൊക്കാന ചരിത്രത്തിലെ ആദ്യത്ത ക്രിക്കറ്റ് ടൂര്‍ണമെന്റ് ആണ് ഇത്. ചാരിറ്റി ക്രിക്കറ്റ് ബാഷ് ഒരു തുടക്കം മാത്രമാണ്. ഈ  ടൂര്‍ണമെന്റില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8 ശക്തമായ ടീമുകള്‍ പങ്കെടുക്കുമെന്ന് ടൂര്‍ണമെന്റ് കോഡിനേറ്റര്‍ ജീന്‍സ് ജോസഫ് അറിയിച്ചു.

ന്യൂയോര്‍ക്കിലേ ക്യൂന്‍സിലുള്ള കന്നിഹാം പാര്‍ക്കില്‍ രാവിലെ 7.30ആരംഭിക്കുന്ന ടൂര്‍ണമെന്റ്,ഗ്രാന്റ് ഫിനാലെ  ഫൊക്കന പ്രസിഡന്റ് സജിമോന്‍ ആന്റണി മുഖ്യ അതിഥിയായിരിക്കും, കൂടാതെ അജിത് ബാസകര്‍ (president Commonwealth cricket league, cricket for blind in usa,ny tennis ball cricket league president ( ഗസ്റ്റ് ഓഫ് ഹോണര്‍ ആയിരിക്കും.സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷര്‍ ജോയി ചാക്കപ്പന്‍ ,മറ്റു സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍,ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങള്‍ തുടങ്ങിയവര്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

മെഡിക്കല്‍ സപ്പോര്‍ട്ടുമായി ഇന്ത്യന്‍ നേഴ്‌സ് അസോസിയേഷന്‍ ന്യൂ യോര്‍ക്ക് ( INANY) മുവുവന്‍ സമയ  പ്രവര്‍ത്തനവും  ഉണ്ടായിരിക്കും, കൂടാതെ fokana ny region women's forum members usha george നേത്രത്വത്തില്‍ വേണ്ട help ഉണ്ടായിരിക്കുന്നതാണ്. ഈ ടൂര്‍ണമെന്റിന്റെ  ഗ്രാന്റ് സ്‌പോണ്‍സര്‍ ആയ തോമസ് റ്റി  സക്രിയ (Sujith) Index wealth oslution inc, ആണ്. കൂടാതെ അഗാപ്പേ ട്രിനിറ്റി ഇന്‍ഷുറന്‍സ്, ഇവന്റ്ഗ്രാം USA, ഡെയ്‌സീസ് ട്രോഫി വേള്‍ഡ്, ഗ്ലോബല്‍ കൊളിഷന്‍ ആന്‍ഡ് ബോഡി വര്‍ക്ക്‌സ്, മൈക്കല്‍ തരിയന്‍ ഇന്‍ഷുറന്‍സ് ഏജന്‍സി, ലീല മാരറ്റ്, കുട്ടനാടന്‍ റെസ്റ്റോറന്റ് എന്നിവര്‍ പ്രീമിയം സ്‌പോന്‌സറും സീതാര്‍ പാലസ് റെസ്റ്റോറന്റ്, പ്രീജ സണ്ണി ജോര്‍ജ് ഇന്‍ഷുറന്‍സ് ഏജന്‍സി, ഫോറ്‌ലീഫ് ഫെഡറല്‍ ക്രെഡിറ്റ് യൂണിയന്‍ പ്ലാറ്റിനം സ്‌പോന്‌സര്‍സും  കൂടാതെ സോളാറോപ്പവര്‍ / സ്‌കൈസ്‌കേയ് റൂഫിംഗ്, ആക്‌സണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റോയ് സി തോമസ് ഫാര്‍മേഴ്‌സ് ഇന്‍ഷുറന്‍സ്, ക്രിയേറ്റീവ് എന്റര്‍ടെയ്ന്‍മെന്റ് മീഡിയ, മാത്യു തോമസ് (ക്രോസ് ഐലന്‍ഡ് റിയാല്‍റ്റി) എന്നിവര്‍ ഗോള്‍ഡ് സ്‌പോന്‌സര്‍സും ആണ്

ചാരിറ്റിക്കായി ലക്ഷ്യം കണ്ടു മുന്നേറുന്ന ഈ ടൂര്‍ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ റീജിയണല്‍ കമ്മിറ്റിയുടയും,സബ് കമ്മിറ്റിയുടെയും നേത്രത്വത്തില്‍ നടന്നു വരുന്നു. ഏവരുടെയും സഹകരണവും ,സപ്പോര്‍ട്ടും ഈ ഉദ്യമത്തിലേക്കു  ഉണ്ടാകണമെന്നും  സെക്രട്ടറി ഡോണ്‍ തോമസ്, ട്രെഷറര്‍ മാത്യു തോമസ് ,കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നു..
കൂടുതല്‍ വിവരങ്ങള്‍ക്ക് don thomas5169930697,Jins joseph6467251564

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക