Image

നവകേരള മലയാളി അസോസിയേഷന് ഫോമയില്‍ അംഗത്വം

Published on 24 June, 2025
നവകേരള മലയാളി അസോസിയേഷന് ഫോമയില്‍ അംഗത്വം

മയാമി: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള മലയാളി അസോസിയേഷന് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ)യില്‍ അംഗത്വം ലഭിച്ചു.

ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ നാഷണല്‍ കമ്മിറ്റി യോഗമാണ് നവ കേരള മലയാളി അസോസിയേഷന് അംഗത്വം നല്‍കാന്‍ തീരുമാനം എടുത്തത്.

ക്രെഡന്‍ഷ്യല്‍ കമ്മറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് നവകേരള മലയാളി അസോസിയേഷന് അംഗത്വം നല്‍കിയത്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസില്‍ നിന്നും ലഭിച്ചതായി നവകേരള പ്രസിഡന്റ് സൈമണ്‍ പാറത്താഴം, സെക്രട്ടറി ലിജോ പണിക്കര്‍, ട്രഷറര്‍ സുശീല്‍ നാലകത്ത് എന്നിവര്‍ പറഞ്ഞു.

സൗത്ത് ഫ്‌ളോറിഡയില്‍ സജീവ സാന്നിധ്യമായ നവ കേരള മലയാളി അസോസിയേഷന് അര്‍ഹതയ്ക്ക് അംഗീകാരമായി അംഗത്വം നല്‍കാന്‍ തീരുമാനം എടുത്ത നാഷണല്‍ കമ്മറ്റിയോടും കമ്മറ്റി അംഗങ്ങളോടും ക്രെഡന്‍ഷ്യല്‍ കമ്മറ്റിയോടുമുള്ള ഹൃദയപൂര്‍വ്വമായ നന്ദിയും കടപ്പാടും അറിയിക്കുന്നതായി നവകേരള ഭാരവാഹികള്‍ പറഞ്ഞു.

കൂടാതെ നവ കേരളയുടെ ഫോമ അംഗത്വത്തിനായി പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിനിലെ 12 സംഘടനകളോടുമുള്ള നന്ദിയും ഭാരവാഹികള്‍ രേഖപ്പെടുത്തി.

ഫോമയെന്ന മഹത്തായ സംഘടനയുടെ ഉന്നമനത്തിന് എല്ലാവിധ പിന്തുണയും സഹകരണവും അവര്‍ വാഗ്ദാനം ചെയ്തു.

 

 

നവകേരള മലയാളി അസോസിയേഷന് ഫോമയില്‍ അംഗത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക