Image

ഫൊക്കാനയുടെ സഹകരണത്തോടെ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

ശ്രീകുമാർ ഉണ്ണിത്താൻ Published on 24 June, 2025
ഫൊക്കാനയുടെ സഹകരണത്തോടെ  സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുടെയും  നേതൃത്വത്തിൽ  സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം  എസ്.പി. മുരളീധരൻ ,സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തൽതാരം  എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്.

നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസ്സിന് മുകളിലുള്ള 100 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നീന്തലിൽ താത്പര്യമുള്ളവരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളുടെ സ്വയരക്ഷ, പരരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിടാൻ തരത്തിലുള്ള വിദ്യകളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ പരിശീലകരുൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്.

ശരീരത്തിനു മുഴുവൻ ലഭിക്കുന്ന ഒരു വ്യായാമമാണ്  നീന്തൽ.   നീന്തൽ പരിശീലനത്തിന്റെ ഭാഗമായി  ശ്വാസോച്ഛ്വാസം എങ്ങിനെ വേണമെന്നതും ,വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനും  വെള്ളം കൂടുതലായി കുടിക്കുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഈ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വായിലൂടെ ശ്വാസമെടുത്തു മൂക്കിലൂടെ പുറത്തേക്കു വിടുകയും, പിന്നീടു കാൽ ഉപയോഗിച്ചു തുഴയാൻ പഠിപ്പിക്കും, പിന്നാലെ കൈ ഉപയോഗിക്കാൻ പഠിപ്പിക്കും. ഇങ്ങനെ ഘട്ടങ്ങൾ കടന്നാണു പരിശീലനം പൂർത്തിയാകുന്നത്‌.

സ്വിം കേരള സ്വിം എന്ന പരിപാടി പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ  നടന്ന  പത്രസമ്മേളനത്തിൽ ഫൊക്കാനയെ പ്രതിനിധികരിച്ചു ട്രസ്റ്റീ ബോർഡ് മെംബേർ ലീല മാരേട്ട് പങ്കെടുത്തു.

നീന്തൽ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം പുഴയിൽ ഇറങ്ങുമ്പോഴ്  അപകടങ്ങൾ ഉണ്ടാകുന്നത് സർവ്വ  സാധാരണമാണ് കേരളത്തിൽ  അതിന് ആശ്വാസമായി കുട്ടികളെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം എന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. 
 

ഫൊക്കാനയുടെ സഹകരണത്തോടെ  സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക