Image

ഫോമയിൽ രണ്ടു അസ്സോസിയേഷനുകൾക്കുകൂടി പുതിയതായി അംഗത്വം നൽകി : ഇതോടെ ഫോമാ അംഗ സംഘടനകളുടെ എണ്ണം തൊണ്ണൂറായി ഉയർന്നു

- ഷോളി കുമ്പിളുവേലി –പി.ആർ.ഒ, ഫോമ Published on 26 June, 2025
ഫോമയിൽ രണ്ടു  അസ്സോസിയേഷനുകൾക്കുകൂടി പുതിയതായി അംഗത്വം നൽകി : ഇതോടെ ഫോമാ അംഗ സംഘടനകളുടെ എണ്ണം തൊണ്ണൂറായി ഉയർന്നു

ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ  "ഫോമയിൽ" (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ്  ഓഫ് അമേരിക്കാസ്) പുതിയതായി രണ്ടു   മലയാളി അസ്സോസിയേഷനുകൾക്കുകൂടി അംഗത്വം നൽകിയതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അറിയിച്ചു. ഇതോടുകൂടി ഫോമയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസ്സോസിയേഷനുകളുടെ എണ്ണം തൊണ്ണൂറായി ഉയർന്നു.  സൈമൺ പാറത്താഴം പ്രസിഡന്റായിട്ടുള്ള “നവകേരള മലയാളി അസോസിയേഷൻ" (ഫ്ലോറിഡ), സന്തോഷ് തോമസ് പ്രസിഡന്റായിട്ടുള്ള "മലയാളി അസോസിയേഷൻ ഓഫ് മാനിട്ടോബ" (കാനഡ)   എന്നീ സംഘനകൾക്കാണ് പുതിയതായി ഫോമയിൽ അംഗത്വം ലഭിച്ചത്.

ചെയർമാൻ  വിജി ഏബ്രഹാമിന്റെ  നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ  തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ  ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ്  എന്നിവർ അടങ്ങിയ  ഫോമാ  ക്രെഡൻഷ്യൽസ്‌ കമ്മിറ്റി സൂക്ഷ്‌മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.  ഇനിയും മറ്റുചില അസ്സോസിയേഷനുകളുടെ അപേക്ഷകൾ ക്രെഡൻഷ്യൽസ്‌ കമ്മിറ്റിയുടെ  പരിഗണയിൽ ഉണ്ടെന്നും, ശുപാർശകൾ ലഭിക്കുന്നതനുസരിച്ചു അവർക്കും ഫോമയിൽ അംഗത്വം ലഭിക്കുന്നതാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിൽ  എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയതായി ഫോമയിൽ അഫിലിയേറ്റ് ചെയ്ത “നവകേരള മലയാളി അസോസിയേഷൻ", "മലയാളി അസോസിയേഷൻ ഓഫ് മാനിട്ടോബ” എന്നീ  രണ്ടു  അസോസിയേഷനുകളെയും ഫോമയിലേക്ക് ഫാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി,  വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക