ഫ്ലോറിഡ : ഫോമ നാഷണൽ കമ്മിറ്റിയുടേയും, ഫോമാ സെൻട്രൽ റീജിയന്റേയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ ഇരട്ടിയിൽ ചിന്നമ്മ എന്ന സ്ത്രീക്ക് സ്വന്തം ഭവനം എന്ന അവരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുവാൻ സഹായിച്ചു എന്നത് ഫോമയെ സ്‌നേഹിക്കുന്ന എല്ലാവര്ക്കും ചാരിതാർഥ്യം നൽകുന്ന പ്രവൃത്തിയാണ്.
ഫോമയുടെ പന്ത്രണ്ടു റീജിയനുകളിൽ പ്രവർത്തന മികവിൽ മുന്നിൽ നിൽക്കുന്ന റീജിയനുകളിൽ ഒന്നാണ് ചിക്കാഗോ കേന്ദ്രീകരിച്ചുള്ള സെൻട്രൽ റീജിയൻ. ജോൺസൻ കണ്ണൂക്കാടൻ ആർ.വി.പി യായുള്ള ഈ റീജിയന്റെ കമ്മ്യൂണിറ്റി സർവീസ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതാണ്. രക്തദാനം, ഹോസ്പിറ്റൽ ചികിത്സ, ഭവന ദാനം, വിദ്യാർഥികൾക്കുള്ള പഠനസഹായം തുടങ്ങി വിവിധങ്ങളായ ജീവകാരുണ്യ പദ്ധതികളും സെൻട്രൽ റീജിയൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
സെൻട്രൽ റീജിയന്റെ പ്രവർത്തനങ്ങൾ ഫോമക്ക് എന്നും യശസ് നൽകുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. സെൻട്രൽ റീജിയൻറെ മികവാർന്ന പ്രവർത്തനങ്ങളെ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും , എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.
ഫോമാ സെൻട്രൽ റീജിയൻറെ പ്രശംസനീയമായ പ്രവർത്തനങ്ങൾക്ക് ആർ.വി.പി. ജോൺസൻ കണ്ണൂക്കാടൻ, റീജിയണൽ സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു, റീജിയണൽ ട്രഷറർ രാജൻ തലവടി, റീജിയണൽ ചെയർമാൻ ആന്റോ കവലക്കൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, ജോസി കുരിശുങ്കൽ, ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ജോസ് മണക്കാട്ട്, ചാരിറ്റി ചെയർമാൻ പീറ്റർ കുളങ്ങര, അഡ്വൈസറി ചെയർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, റീജിയണൽ കോർഡിനേറ്റർ സാബു കട്ടപ്പുറം, സീനിയർ ഫോറം പ്രതിനിധി ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, വനിതാ ഫോറം പ്രതിനിധികളായ ഡോ. റോസ് വടകര, ആഷാ മാത്യു, യൂത്ത് പ്രതിനിധി ഡേവിഡ് ജോസഫ് എന്നിവർ നേതൃത്വം നൽകിവരുന്നു.