Image

ഫോമാ ബൈലോ കമ്മിറ്റി അംഗ സംഘനകളിൽ നിന്നും ഭേദഗതികൾ ക്ഷണിക്കുന്നതു ജൂലൈ 15 വരെ നീട്ടി

ഷോളി കുമ്പിളുവേലി, പി.ആർ.ഓ - ഫോമ Published on 04 July, 2025
ഫോമാ ബൈലോ കമ്മിറ്റി അംഗ സംഘനകളിൽ നിന്നും ഭേദഗതികൾ ക്ഷണിക്കുന്നതു  ജൂലൈ 15  വരെ നീട്ടി

ന്യൂ യോർക്ക് : ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി, ജോൺ സി വര്ഗീസ് ചെയർമാനായി പുനഃസംഘടിപ്പിച്ച  ബൈലോ കമ്മിറ്റി, ഫോമാ അംഗ സംഘടനകളിൽനിന്നും ക്രിയാത്‌മകമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നിലവിൽ ഉള്ള ബൈലോയിൽ  വരുത്തേണ്ട ഭേദഗതികൾ സമർപ്പിക്കേണ്ട അവസാന ദിവസം ജൂലൈ 15 -)൦ തീയതിവരെ  നീട്ടിയതായി  ചെയർമാൻ ജോൺ സി വർഗീസ്  (സലിം) അറിയിച്ചു.  നേരത്തെ ജൂൺ  30 ആയിരുന്നു ഭേദഗതികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, എന്നാൽ പല അംഗ സംഘടനകളുടേയും അഭ്യർഥന മാനിച്ചാണ് തീയതി നീട്ടിയത് എന്ന് ഫോമാ പ്രസിഡന്റ ബേബി മണകുന്നേൽ പറഞ്ഞു. ഈ അവസരം എല്ലാ അംഗ സംഘടനകളും വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതിനോടകം ക്രിയാത്‌മകമായ ധാരാളം ഭേദഗതികൾ  ബൈലോ കമ്മിറ്റിക്കു ലഭിച്ചതായി ബൈലോ കമ്മിറ്റി ചെയർമാൻ  ജോൺ സി വര്ഗീസ് അറിയിച്ചു.  

സജി  എബ്രഹാം  (വൈസ് ചെയർമാൻ-ന്യൂയോർക്ക്), ജെ മാത്യു (ന്യൂയോർക്ക്) , മാത്യു വൈരമൻ (ഹ്യൂസ്റ്റൺ),  സിജോ ജയിംസ്  (ടെക്സാസ് ), ബബ്‌ലു ചാക്കോ  (സെക്രട്ടറി/ കോർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

ഇക്കാര്യത്തിൽ എല്ലാ അംഗ സംഘടനകളുടെയും  സഹകരണങ്ങൾ ബൈലോ കമ്മിറ്റിക്കു ഉണ്ടാകണമെന്നു   ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ  അഭ്യർത്ഥിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിൽ  നിങ്ങളുടെ നിർദ്ദേശങ്ങൾ  അയക്കാവുന്നതാണ്  :

fomaabylaw2025@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക