വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ (Card.André Vingt-Trois) കാലം ചെയ്തു
82 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് ജൂലൈ 18-ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. നാഡീവ്യവസ്ഥയെ ബാധിച്ച് പേശികളുടെ ബലം ഇല്ലാതാക്കുന്ന “ഗിയെൻ ബറേ” രോഗം പിടിപെട്ടതിനെ തുടർന്ന 2017 മുതൽ അജപാലന പ്രവർത്തനങ്ങൾ ചുരുക്കാൻ നിർബന്ധിതനായ അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
പാരീസിൽ 1942 നവമ്പർ 7-ന് ജനിച്ച കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ 1969 ജൂൺ 28-ന് പൗരോഹിത്യം സ്വീകരിച്ചു. 1988 ഒക്ടോബർ 14-ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹത്തെ ബെനഡിക്ട് പതിനാറാമൻ പാപ്പാ 2007 നവമ്പർ 24-ന് കർദ്ദിനാളാക്കി. 1999 മുതൽ 2005 വരെ ടൂർസ് അതിരൂപതയുടെയും 2005-2017 വരെ പാരിസ് അതിരൂപതയുടെയും ആർച്ചുബിഷപ്പായിരുന്നു കർദ്ദിനാൾ അന്ത്രേ ത്രൊആ.
അദ്ദേഹത്തിൻെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 249 ആയി താണു. ഇവരിൽ പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളവർ 131 ആണ്. ശേഷിച്ച 118 പേർക്ക് പ്രായപരിധിയായ 80 വയസ്സ കടന്നവരാകയാൽ ഈ വോട്ടവകാശം ഇല്ല.