Image

കുഞ്ഞൂഞ്ഞിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം: ഐ ഓ സി ബോള്‍ട്ടന്‍, അക്രിങ്ട്ടണ്‍, ഓള്‍ഡ്ഹാം, പീറ്റര്‍ബൊറോ യൂണിറ്റുകള്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരാര്‍ദ്രമായി

റോമി കുര്യാക്കോസ് Published on 22 July, 2025
കുഞ്ഞൂഞ്ഞിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം: ഐ ഓ സി ബോള്‍ട്ടന്‍, അക്രിങ്ട്ടണ്‍, ഓള്‍ഡ്ഹാം, പീറ്റര്‍ബൊറോ യൂണിറ്റുകള്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരാര്‍ദ്രമായി

മിഡ്‌ലാന്‍ഡ്സ്: രാഷ്ട്രീയ കേരളത്തില്‍ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി ജനഹൃദയങ്ങള്‍ കീഴടക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ബോള്‍ട്ടന്‍, അക്രിങ്ട്ടണ്‍, ഓള്‍ഡ്ഹാം, പീറ്റര്‍ബൊറോ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ യു കെയിലെ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചു. അനുസ്മരണ യോഗങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ബോള്‍ട്ടനിലെ ഐ ഓ സി ഓഫീസ് ഹാളില്‍ (പ്രിയദര്‍ശിനി ലൈബ്രറി) വച്ച് ബോള്‍ട്ടന്‍, അക്‌റിങ്ട്ടണ്‍ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ അനുസ്മരണ യോഗം കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബോള്‍ട്ടന്‍ യൂണിറ്റ് പ്രസിഡന്റ് ജിബ്‌സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.  കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

ആക്രിങ്ട്ടണ്‍ യൂണിറ്റ് പ്രസിഡന്റ് അരുണ്‍ ഫിലിപ്പോസ്, ബോള്‍ട്ടന്‍ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സജു ജോണ്‍, ബിന്ദു ഫിലിപ്പ്, സെക്രട്ടറി സജി വര്‍ഗീസ്, നെബു, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് മുസഫില്‍, രാഹുല്‍ ദാസ് എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹൃഷിരാജ് നന്ദി പ്രകാശിപ്പിച്ചു. അക്‌റിങ്ട്ടണ്‍ യൂണിറ്റ് സെക്രട്ടറി അമല്‍ മാത്യു, ട്രഷറര്‍ ബിനോജ്, ജേക്കബ്, റീന, സാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബോള്‍ട്ടന്‍ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ചുമതലാപത്രം ചടങ്ങില്‍ വച്ച് കൈമാറി.

ഉമ്മന്‍ ചാണ്ടിക്ക് സ്മരണാജ്ഞലി അര്‍പ്പിച്ചുകൊണ്ട് 'Oommen Chandy - Unfaded Memories' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹെയ്സല്‍ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.

പീറ്റര്‍ബൊറോയില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം പീറ്റര്‍ബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫിന്റെ അധ്യക്ഷതയില്‍ നടന്നു. യൂണിറ്റ് സെക്രട്ടറി സൈമണ്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

റോയ് ജോസഫ്, ഡിനു എബ്രഹാം, സൈമണ്‍ ചെറിയാന്‍ തുടങ്ങിയവര്‍ അനുസ്മരണ സന്ദേശം നല്‍കി. യൂണിറ്റ് ട്രഷറര്‍ ജെനു എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ചടങ്ങുകള്‍ക്ക് സണ്ണി എബ്രഹാം, അനൂജ് മാത്യൂ തോമസ്, ജിജി ഡെന്നി, ലിന്റാ ജെനു എന്നിര്‍ നേതൃത്വം നല്‍കി.

ഓള്‍ഡ്ഹാമില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം യോഗം ഐ ഓ സി ഓള്‍ഡ്ഹാം യൂണിറ്റ് ജനറല്‍ സെക്രട്ടറി ഐബി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിനീഷ്, ജോയിന്റ് ട്രഷറര്‍ സാം ബാബു എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കി. പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ പുഷ്ചക്രം സമര്‍പ്പിച്ച് കൊണ്ട് ജൂലൈ 16ന്  തുടക്കമിട്ട 6 ദിവസം നീണ്ടു നിന്ന 'ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി' അനുസ്മരണ സമ്മേളനം യു കെയിലെ 9 ഇടങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക