Image

ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി': യു കെയില്‍ 6 ദിന അനുസ്മരണം സംഘടിപ്പിച്ച് ഐ ഓ സി

റോമി കുര്യാക്കോസ് Published on 23 July, 2025
ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി': യു കെയില്‍ 6 ദിന അനുസ്മരണം സംഘടിപ്പിച്ച് ഐ ഓ സി

മിഡ്‌ലാന്‍ഡ്‌സ്: സമാനതകളില്ലാത്ത ജന നേതാവായിരുന്ന മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ യു കെയിലെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. സ്‌കോട്ട്‌ലാന്‍ഡില്‍ വച്ച് നടന്ന അനുസ്മരണ യോഗത്തില്‍ ശ്രീചാണ്ടി ഉമ്മന്‍ എം എല്‍ എ ഓണ്‍ലൈനായി പങ്കെടുത്തു. ഇത്തവണ യു കെയില്‍ ചാണ്ടി ഉമ്മന്‍ ആദ്യമായി പങ്കെടുക്കുന്ന അനുസ്മരണം പരിപാടി കൂടിയായിരുന്നു 'ഓര്‍മ്മകളില്‍ ഉമ്മന്‍ചാണ്ടി'.

'ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി' എന്ന തലക്കെട്ടോടെ ഐ ഓ സി (യു കെ) - കേരള ഘടകം മിഡ്‌ലാന്‍ഡ്‌സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആറു ദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

ജൂലൈ 16ന് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറില്‍ പുഷ്പചക്രം അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച അനുസ്മരണ പരിപാടികള്‍ ജൂലൈ 21ന് ഓള്‍ഡ്ഹാമില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളോടെയാണ് സമാപിച്ചത്.

ബോള്‍ട്ടനിലെ ഐ ഓ സി ഓഫീസ് ഹാളില്‍ സംഘടിപ്പിപ്പെട്ട അനുസ്മരണ സമ്മേളനം കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ബോള്‍ട്ടന്‍ യൂണിറ്റ് പ്രസിഡന്റ് ജിബ്‌സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അരുണ്‍ ഫിലിപ്പോസ്, സജി വര്‍ഗീസ്, സജു ജോണ്‍, ബിന്ദു ഫിലിപ്പ്, ഹൃഷിരാജ്, നെബു, മുസമ്മല്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. ഉമ്മന്‍ ചാണ്ടിക്ക് സ്മരണാജ്ഞലി അര്‍പ്പിച്ചുകൊണ്ട് 'Oommen Chandy - Unfaded Memories' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹെയ്സല്‍ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.

കേരള ചാപ്റ്റര്‍ ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട് നോര്‍ത്താംപ്റ്റനിലും നിര്‍വാഹക സമിതി അംഗം ഷോബിന്‍ സാം സ്‌കോട്ട്‌ലന്‍ഡില്‍ വച്ച് നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

ബാണ്‍സ്ലെ, പ്രസ്റ്റണ്‍, നോര്‍ത്താംപ്റ്റന്‍, സ്‌കോട്ട്‌ലാന്‍ഡ്, ലെസ്റ്റര്‍, കവന്‍ട്രി, പീറ്റര്‍ബോറോ, ബോള്‍ട്ടന്‍, അക്റിങ്റ്റന്‍, ഓള്‍ഡ്ഹാം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 9 ഇടങ്ങളിലായി നടന്ന അനുസ്മരണ ചടങ്ങുകള്‍ക്ക് ജോര്‍ജ് ജോണ്‍, റോയ് ജോസഫ്, ജിബ്‌സണ്‍ ജോര്‍ജ്, ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍, മിഥുന്‍, അരുണ്‍ ഫിലിപ്പോസ്, ജഗന്‍ പടച്ചിറ, ബിബിന്‍ രാജ്, ബിബിന്‍ കാലായില്‍, ഐബി കെ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ബ്ലാക്ക്പൂള്‍, ബാണ്‍സ്ലെ, ലെസ്റ്റര്‍ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറില്‍ നടത്തിയ പുഷ്പചക്ര സമര്‍പ്പണത്തിനും പുഷ്പ്പാര്‍ച്ചനയ്ക്കും ജിബിഷ് തങ്കച്ചന്‍, ജെറി കടമല, മോണ്‍സന്‍ പടിയറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക