Image

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ അവാർഡ് അടൂര്‍ ഗോപാലകൃഷ്ണന്; സാഹിത്യ പുരസ്കാരം കെ.വി. മോഹകുമാറിന്‌

Published on 27 July, 2025
ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ അവാർഡ്  അടൂര്‍ ഗോപാലകൃഷ്ണന്; സാഹിത്യ പുരസ്കാരം കെ.വി. മോഹകുമാറിന്‌

കോട്ടയം:  ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തുന്ന  ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത  ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.വി. മോഹന്‍കുമാര്‍ ഐഎഎസിനും നല്‍കും.  ആഗസ്റ്റ് 1 മുതല്‍ 3 വരെ  കുമരകം ഗോകുലം ഗ്രാൻഡ്   ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നടക്കുന്ന കേരളം കൺവൻഷനിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യ രംഗത്തു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡോ. ജോജോ ജോസഫ് (ക്യാന്‍സര്‍ സര്‍ജ്ജന്‍, കാരിത്താസ് ഹോസ്പിറ്റല്‍), ഡോ.ജെറി മാത്യു എന്നിവര്‍ക്ക് ആരോഗ്യ ശ്രേഷ്ഠ പുരസ്‌കാരവും, റവ.ഫാ.ബിനു കുന്നത്തിന്(സി.ഇ.ഓ. & ഡയറക്ടര്‍, കാരിത്താസ് ഹോസ്പിറ്റല്‍) കര്‍മ്മശ്രേഷ്ഠ പുര്‌സകാരവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കോട്ടയം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസിന് കാരുണ്യശ്രേഷ്ഠ പുരസ്‌കാരവും, മൂലന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് മൂലന് വാണിജ്യശ്രേഷ്ഠ പുരസ്‌കാരവും നല്‍കും.

ആഗസ്റ്റ് 1 വൈകീട്ട് 5.30ന്   മുഖ്യമന്ത്രി  പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫൊക്കാനാ പ്രസിഡന്റ്  ഡോ. സജിമോന്‍ ആന്റണി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ കെ.എന്‍. വേണുഗോപാല്‍, വി.എന്‍. വാസവന്‍, കെ.രാജന്‍, റോഷി അഗസ്റ്റിന്‍, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ്. കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, റോജി ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,   അടൂര്‍ ഗോപാലകൃഷ്ണന്‍, ഗോപിനാഥ് മുതുകാട്, കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ്., ജോസ് പനച്ചിപ്പുറം, റവ. ഫാ. ഡേവിസ് ചിറമ്മല്‍, ഷീബ അമീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇത്രയും വിപുലമായ ഒരു കേരള കൺവൻഷൻ ഇതാദ്യമെന്ന് പറയാം.  അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള നിരവധി പേർ കൺവൻഷനിൽ പങ്കെടുക്കുന്നു.

വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച മറ്റ് ഏതാനും പേരെയും ആദരിക്കും. ആരോഗ്യ രംഗത്തു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡോ. ജോജോ ജോസഫ് (ക്യാന്‍സര്‍ സര്‍ജ്ജന്‍, കാരിത്താസ് ഹോസ്പിറ്റല്‍), ഡോ. ജെറി മാത്യു എന്നിവര്‍ക്ക് ആരോഗ്യ ശ്രേഷ്ഠ പുരസ്‌കാരവും, റവ.ഫാ.ബിനു കുന്നത്തിന് (സി.ഇ.ഓ. & ഡയറക്ടര്‍, കാരിത്താസ് ഹോസ്പിറ്റല്‍) കര്‍മ്മശ്രേഷ്ഠ പുര്‌സകാരവും നൽകും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കോട്ടയം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസിന് കാരുണ്യശ്രേഷ്ഠ പുരസ്‌കാരവും, മൂലന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് മൂലന് വാണിജ്യശ്രേഷ്ഠ പുരസ്‌കാരവും നല്‍കും.

മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മഹാസമ്മേളനത്തിന്റെ തുടക്കം  ലഹരിക്കെതിരെയുള്ള വിളംബരത്തോടുകൂടി ആയിരിക്കും.

പത്രസമ്മേളനത്തില്‍   ഫൊക്കാനാ പ്രസിഡന്റ് ഡോ.സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ഇട്ടന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, കേരളാ കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.ലൂക്കോസ് മണ്ണയോട്ട്, സ്ഥാപക നേതാവ് തോമസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

രണ്ടാം ദിനം നിരവധി പരിപാടികൾ  കൊണ്ട്  സമ്പന്നമാണ്.  മുഖ്യ കണ്വന്ഷനോട് കിടപിടിക്കുന്ന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഫൊക്കാനയും കേരളാ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷയ്ക്ക് ഒരു ഡോളര്‍, സാഹിത്യ സമ്മേളനം, സാഹിത്യ അവാര്‍ഡുകള്‍, സാംസ്‌കാരിക അവാര്‍ഡുകള്‍, ബിസിനസ്സ് സെമിനാറുകള്‍, ബിസിനസ്സ് അവാര്‍ഡുകള്‍, വിമെന്‍സ് ഫോറം സെമിനാര്‍, വിമെന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിതരണം, നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടക്കം, ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാല്‍ വിതരണം, മാധ്യമ സെമിനാര്‍, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, മെഡിക്കല്‍ കാര്‍ഡ് വിതരണം, പ്രിവിലേജ് കാര്‍ഡ് വിതരണം, മൈല്‍സ്റ്റോണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചു നടത്തുന്ന ഫൊക്കാന സിം കേരള പ്രൊജക്റ്റിന്റെ സമാപനം തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍.

മൂന്ന് ദിവസങ്ങളിലുമുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നത് പ്രസിദ്ധ സിനിമാതാരവും ഡാന്‍സറുമായ സരയൂ മോഹന്‍ ആണ്. താരത്തോടൊപ്പം ഡാന്‍സറും അവതാരികയും കൂടിയായ അമല റോസ് കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡാന്‍സുകള്‍,  സ്റ്റാര്‍ സിംഗര്‍ ജോബി,    അഭിജിത് കൊല്ലം, ഫ്‌ളവേഴ്‌സ് ടോപ് സിങ്ങര്‍ മിയാകുട്ടി, സിനിമ പിന്നണി ഗായകനും മിമിക്രി താരവുമായ രാജേഷ് അടിമാലി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും  ഉണ്ടായിരിക്കും.

ആഗസ്റ്റ് 2-ാം തീയതി രാവിലെ മുതല്‍ കേരളത്തിലെ മികച്ച കാര്‍ട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചറിംഗ് ഉണ്ടായിരിക്കും.

ഏവരെയും കണ്‍വന്‍ഷനിലേക്കു സ്‌നേഹത്തോടെ  സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു,  ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷ്ണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷ്ണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍ മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക