Image

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഓണം ചാരിറ്റിക്ക് മികച്ച പ്രതികരണം: ലഭിച്ചത് 2110 പൗണ്ട്; ഓണം ചാരിറ്റി അവസാനിച്ചതായും നേതൃത്വം

ടോം ജോസ് തടിയംപാട് Published on 01 September, 2025
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ  ഓണം  ചാരിറ്റിക്ക് മികച്ച പ്രതികരണം: ലഭിച്ചത്  2110 പൗണ്ട്; ഓണം ചാരിറ്റി അവസാനിച്ചതായും നേതൃത്വം

വാഹനാപകടത്തിൽ പരിക്കേറ്റു ശയ്യാവലംബിയായി കിടക്കുന്ന ഇടുക്കി വിമലഗിരി സ്വദേശി  ബിനോയ് സെബാസ്റ്റ്യനു വേണ്ടി  നടത്തിയ ഓണംചാരിറ്റിക്ക് മികച്ച പ്രതികരണം ലഭിച്ചതായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ  അറിയിച്ചു.  2110  പൗണ്ട്  (ഏകദേശം 2,49264 രൂപ) ചാരിറ്റിയിലേക്ക് ലഭിച്ചതായി  അറിയിച്ച ഗ്രൂപ്പ് നേതൃത്വം ചാരിറ്റി അവസാനിച്ചതായും  അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതിനൊപ്പം  പ്രസിദ്ധികരിക്കുന്നുണ്ട് . പണം അയച്ചിട്ടുണ്ട്  എന്നറിയിച്ച എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് അയച്ചിട്ടുണ്ടെന്നും  ലഭിച്ച പണം  ഓണത്തിന് മുൻപ് ബിനോയ്ക്  കൈമാറും എന്നും  സഹായിച്ച എല്ലാ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നുവെന്നും ഗ്രൂപ്പ് നേതൃത്വം  അറിയിച്ചു .



ഒരു ചെറിയ കട നടത്തി വികലാംഗയായ ഭാര്യയെയും ഓട്ടിസം ബാധിച്ച മകളെയും  സംരക്ഷിച്ചു പോന്ന ബിനോയ് മറ്റൊരു മകളെ നഴ്സിംഗ് പഠിപ്പിക്കാനും അയച്ചു .ഇങ്ങനെ  ജീവിതം മുൻപോട്ടു നീങ്ങവെയാണ്  വാഹനാപകടം കുടുംബത്തെ തകർത്തെറിഞ്ഞത് .

ബിനോയിയുടെ കുടുംബത്തിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനോട്  പങ്കുവെച്ച  യു കെ  സുന്ദർലാണ്ടിൽനിന്നുള്ള  ഉപ്പുതോട് സ്വദേശി റെയ്‌മൻഡ് മാത്യു മുണ്ടക്കാട്ടിനോടുള്ള നന്ദി അറിയിക്കുന്നതായും ഗ്രൂപ്പ് നേതൃത്വം  അറിയിച്ചു .  


ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.  കേരളത്തിലും, യു കെ യിലുമായി  സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേദമെന്യേ   നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ  ഇതുവരെ ഏകദേശം  1,45,00000 (ഒരുകോടി  നാൽപ്പത്തിഅഞ്ചു  ലക്ഷം) രൂപയുടെ സഹായം  അർഹിക്കുന്നവർക്കു  നൽകുവാൻ  കഴിഞ്ഞിട്ടുണ്ടെന്ന് ചാരിറ്റി ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കുന്നു .


2004 ലെ സുനാമിക്ക്  പണം പിരിച്ച്  അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ്  ഗ്രൂപ്പ്  പ്രവർത്തനം ആരംഭിച്ചത്. ഈ ചാരിറ്റി  പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ,  UKKCA, മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, പടമുഖം സ്നേഹമന്ദിര൦,  ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഗ്രൂപ്പിനെ  ആദരിച്ചിട്ടുണ്ട് .   


ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..എന്നിവർ ചേർന്നാണ് . തമ്പി ജോസാണ്‌ രക്ഷാധികാരി  .


''ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു."

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക