Image

വാട്ഫോര്‍ഡ് 'കെ സി എഫ്' പത്താമത് വാര്‍ഷികവും, ഓണാഘോഷവും സെപ്തംബര്‍ 6 ന് ശനിയാഴ്ച്ച; ജോമോന്‍ മാമ്മുട്ടില്‍ വിശിഷ്ടാതിഥി.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 03 September, 2025
വാട്ഫോര്‍ഡ് 'കെ സി എഫ്' പത്താമത് വാര്‍ഷികവും, ഓണാഘോഷവും സെപ്തംബര്‍ 6 ന്  ശനിയാഴ്ച്ച; ജോമോന്‍ മാമ്മുട്ടില്‍ വിശിഷ്ടാതിഥി.

വാട്ഫോര്‍ഡ് : ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയുമായ കെസിഎഫ് നേതൃത്വം നല്‍കുന്ന ഓണാഘോഷം  സെപ്തംബര്‍ 6 ന് ശനിയാഴ്ച്ച വിപുലമായി  കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷതോടൊപ്പം  കെസിഎഫിന്റെ പത്താം വാര്‍ഷികവും ഹോളിവെല്‍ ഹാളില്‍ വെച്ചാണ് സംയുക്തമായി നടത്തുക.  

പ്രമുഖ സംഗീത ബ്രാന്‍ഡായ 7 ബീറ്റ്‌സിന്റെ മുഖ്യ സംഘാടകനും, അനുഗ്രഹീത ഗായകനും, സാമൂഹ്യ-ആത്മീയ-സാംസ്‌കാരിക- ചാരിറ്റി രംഗങ്ങളില്‍ യു കെ യില്‍ ശ്രദ്ധേയനുമായ ജോമോന്‍ മാമ്മൂട്ടില്‍  കെസിഎഫ് ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കുചേരും.

ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയില്‍  23  ഇനം വിഭവങ്ങള്‍ ആവും തൂശനിലയില്‍ വിളമ്പുക. രണ്ടു തരം പായസവും ഉണ്ടായിരിക്കും.  

'കെസിഎഫ് തിരുവോണം 2025 ' ആഘോഷത്തെ വര്‍ണ്ണാഭമാക്കുവാന്‍ ചെണ്ടമേളം, തിരുവതിര,മോഹിനിയാട്ടം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍എന്‍ സിങ്ങേഴ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയോടൊപ്പം 
നൃത്തനൃത്യങ്ങളും, കോമഡി സ്‌കിറ്റുകളും, ഡിജെയും ആകര്‍ഷകങ്ങളായ പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായുണ്ടാവും.

വാട്ഫോര്‍ഡ്  മലയാളികളുടെ സൗഹൃദവേദിയായ കെസിഎഫ്‌ന്റെ തിരുവോണ ആഘോഷവും, കലാപരിപാടികളും, ഗംഭീര ഓണസദ്യയും ആസ്വദിക്കുവാന്‍  ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശനം ഉറപ്പാക്കുവാന്‍  മുന്‍കൂട്ടി തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യേണ്ടതാണ്.

കെസിഎഫിന്റെ ജൈത്രയാത്രയുടെ പത്താമത് വാര്‍ഷികത്തിന്റെയും, ഓണാഘോഷത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ സുരജ് കൃഷ്ണന്‍, കോഡിനെറ്റര്‍മാരായ ജെബിറ്റി,ഷെറിന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
സണ്ണിമോന്‍ 07727993229,
ജെയിസണ്‍ - 07897327523,
സിബി - 07886749305

Venue:Holywell Community Centre,Watford,Chaffinch Ln,
WD18 9QD
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക