Image

സ്റ്റീവനേജ് 'സർഗ്ഗം പൊന്നോണം 2025' സെപ്തംബർ 13 ന്; കായികജ്വരം പകർന്ന് ഇൻഡോർ-ഔട്ഡോർ-അത്‌ലറ്റിക്ക് മത്സരങ്ങൾ.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 04 September, 2025
സ്റ്റീവനേജ് 'സർഗ്ഗം പൊന്നോണം 2025' സെപ്തംബർ 13 ന്; കായികജ്വരം പകർന്ന് ഇൻഡോർ-ഔട്ഡോർ-അത്‌ലറ്റിക്ക് മത്സരങ്ങൾ.

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ 'സർഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന 'സർഗം പൊന്നോണം 2025' സെപ്തംബർ 13 ന് ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷം സ്റ്റീവനേജ്  ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാവും നടക്കുക. കഴിഞ്ഞ ഒരുമാസത്തോളം നീണ്ടുനിന്ന കായിക ജ്വരം പകർന്ന ഇൻഡോർ-ഔട്ഡോർ-അത്‌ലറ്റിക്ക് മത്സരങ്ങൾക്ക്  സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററും വേദികളായി.  

 

'സർഗം പൊന്നോണം 2025 ' ആഘോഷത്തിലെ ഹൈലൈറ്റായ  ഓണസദ്യയിൽ വിഭവ സമൃദ്ധവും, തിരുവോണ രുചി ആവോളം ആസ്വദിക്കുവാനുമുള്ള വിഭവങ്ങൾ ആവും തൂശനിലയിൽ വിളമ്പുക. പൂക്കളമൊരുക്കി സമാരംഭിക്കുന്ന 'സർഗ്ഗം പൊന്നോണ' കലാസന്ധ്യക്ക്‌ തിരികൊളുത്തുമ്പോൾ തിരുവാതിരയോടൊപ്പം, നൃത്തനൃത്യങ്ങളും, കോമഡി സ്കിറ്റുകളും ഗാനമേളയും, മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ സ്റ്റീവനേജിന്റെ അനുഗ്രഹീത  കലാകാരുടെ താര നിരയാവും അണിനിരക്കുക. മാവേലി മന്നന്റെ ആഗമനവും, ഊഞ്ഞാലും, ഓണപ്പാട്ടുകളും, ചെണ്ടമേളവും,     അതിലുപരി 'തിരുവോണ സംഗീത-നൃത്താവതരണവും' വേദിയെ കീഴടക്കും.

സ്റ്റീവനേജിലെ മലയാളികളുടെ കൂട്ടായ്മ്മയും, സൗഹൃദവേദിയുമായ സർഗ്ഗം ഒരുക്കുന്ന കലാവിരുന്നും, ഓണസദ്യയും മനം നിറയെ ആസ്വദിക്കുവാൻ 'പൊന്നോണം 2025' ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ  പ്രവേശനം ഉറപ്പാക്കുവാൻ  മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.


മനോജ് ജോൺ - 07735285036,

അനൂപ് മഠത്തിപ്പറമ്പിൽ - 07503961952,

ജോർജ്ജ് റപ്പായി - 07886214193  


Venue: Barnwell Upper School, Barnwell, Stevenage, SG2 9SR

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക