ഒരു ചെറിയ കണക്കുപറയാം. കഴിഞ്ഞ പത്തു വര്‍ഷത്തിനടയ്ക്ക് വിദേശ രാജ്യങ്ങളില്‍ ഭാരതീയര്‍ നിക്ഷേപിച്ച തുക 343,93, 20,00,000 രൂപ. അതും കള്ളപ്പണ്ണം. ഇതുവായിച്ചിട്ട് അമേരിക്കക്കാരന്റെ ഉള്‍പ്പെടെ കണ്ണുതള്ളും. പുതിയ അന്തര്‍ദേശീയ പഠനങ്ങളാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുകൊണ്ടു വരുന്നത്.
ലോകരാജ്യങ്ങളുടെ കണക്കില്‍ ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെ നിക്ഷേപിച്ച കള്ളപ്പണം വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യാ മഹാരാജ്യത്തിനുള്ളത്.
ഒന്നാമത് ചൈന. ഏറ്റവും കുറവ് പട്ടിണിരാജ്യമായ സെനഗലും കൊണ്ടുപോയി. 2010-11 ലെ സാമ്പത്തിക വര്‍ഷ ബജറ്റ് പ്രകാരം 7, 46, 651 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം. ശരാശരി കണക്കില്‍ പറയുകയാണെങ്കില്‍ ഇത്രയും കാലത്തെ ഇന്ത്യയുടെ മൊത്ത നികുതി വരുമാനത്തെക്കാള്‍ കൂടുതല്‍ വരുവത്. വികസ്വര രാജ്യങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഇന്ത്യയുടെ വികസനമോഹങ്ങലെ പിന്നോട്ടടിച്ചു കൊണ്ടാണ് വിദേശരാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ നിക്ഷേപിക്കുന്ന കള്ളപ്പണത്തിന്റെ തോത് ഉയരുന്നത്.
രാഷ്ട്രീയ നേതാക്കളും, സമ്പന്നരുമൊക്കെ തങ്ങളുടെ അനധികൃത സമ്പാദ്യം സൂക്ഷിച്ചുവക്കുന്നത് സ്വിറ്റ്‌സര്‍ലന്റ് പോലെയുള്ള വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലാണ്. രഹസ്യമായ പേരുകളിലും വെറും നമ്പര്‍ മാത്രമുള്ള അക്കൗണ്ടുകളിലൂം സൂക്ഷിക്കുന്ന പണത്തിന്റെ കണക്കൊന്നും ഇന്ത്യാഗവണ്‍മെന്റിനെ അറിയിക്കുവാന്‍ അവര്‍ക്കൊന്നും ബാധ്യതയില്ല. ആരുടെ പേരിലുള്ള അക്കൗണ്ട് ആണെന്നോ അതില്‍ എത്ര തുകയുണ്ടെന്നോ സാക്ഷാല്‍ മന്‍മോഹന്‍സിംഗ് ചോദിച്ചാല്‍ പോലും അവര്‍ പറയില്ല.
സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസി എന്ന സംഘടനയുടെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന പഠത്തിന്റെ കണക്കനുസരിച്ച് വികസ്വര രാഷ്ട്രങ്ങളില്‍ നിന്ന് 85, 860 കോടി ഡോളറിനും 1.06 ലക്ഷം കോടി ഡോളറിനും ഇടയില്‍ വരുന്ന സംഖ്യ 2006 ല്‍ മാത്രം വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ നിയമവിരുദ്ധമായി നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചാംസ്ഥാനമാണ് ഇന്ത്യയ്ക്ക്.
2200 കോടി ഡോളറിനും 2700 കോടി ഡോളറിനും ഇടയില്‍ വരുന്ന ഒരു തുക ഇന്ത്യയില്‍ നിന്ന് 2002 നും 2006നും ഇടയില്‍ ഓരോ കൊല്ലവും വിദേശ രാജ്യങ്ങളിലേക്ക് ഒഴുകി പോയിട്ടുണ്ടെന്നാണ് കണക്ക്.
2010 ല്‍ 6838, 30,00,000 കോടി രൂപയാണ് പുറത്തേക്കൊഴുകിയത്. അതേ സമയം 2011 ല്‍ 8493,30,00,000 കോടി രൂപ പോയി. അതായത് ഒരു വര്‍ഷം കൊണ്ട് എണ്‍പത് ശതമാനം വര്‍ദ്ധനവ് കള്ളപ്പണത്തിന്റെ പുറത്തേക്ക് ഒഴുകലില്‍ ഉണ്ടായി എന്നര്‍ത്ഥം. എത്ര കുറച്ചു കണക്കാക്കിയാലും ഇന്ത്യയില്‍ നിന്ന് വര്‍ഷം തോറും 1,10,000 കോടി രൂപയുടെ കള്ളപ്പണം നികുതി വെട്ടിച്ച് വിദേശത്തേക്ക് ഒഴുകുന്നുവെന്നര്‍ത്ഥം. ഇതിന്റെ നാലിലൊന്ന് തുക ഇവരില്‍ നിന്ന് ആദായ നികുതിയിനത്തില്‍ പിടിച്ചെടുത്താല്‍ത്തന്നെ ഇന്ത്യാ ഗവണ്‍മെന്റ് നടത്തി വരുന്ന പല ജനക്ഷേമപരിപാടികളും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കും. ആ തുക മുഴുവന്‍ പിടിച്ചെടുത്താലോ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം മൂന്നരശതമാനം ഉയര്‍ത്താനും കഴിയും.
അനധികൃതമായി ഇങ്ങനെ ഒഴുകിപ്പോയ പണത്തിന്റെ വ്യാപ്തി, വെട്ടിച്ചുരുക്കിയ നികുതിയുടെ അളവ്, നികുതിദായകരും നികുതിവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമായി നിയമക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന നികുതിത്തുകയുടെ കണക്ക് നമ്മെ അമ്പരിപ്പിക്കും വിധം വലുതാണ്.
(തുടരും)