ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ പുരാതന ശില്‍പങ്ങള്‍ യുഎസ് തിരിച്ചു നല്‍കി
Published on 14 January, 2014
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ മുന്ന് പുരാതന ശില്‍പങ്ങള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചു നല്‍കി. 1.5 മില്യണ്‍ ഡോളര്‍ മൂല്യമുള്ളവയാണ് ശില്‍പങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ നടപടി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ഹോംലാന്‍ സെക്യൂരിറ്റി അസോസിയേഷനില്‍ നിന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനശ്വര്‍ മൂളെ ശില്‍പങ്ങള്‍ ഏറ്റവുവാങ്ങി.
അമേരിക്കയില്‍ നിയമവിരുദ്ധമായി വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശില്‍പങ്ങള്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റഇ വിഭാഗം പിടിച്ചെടുത്തത്. ഇതില്‍ ചന്ദനത്തടിയില്‍ തീര്‍ത്ത വിഷ്ണു-ലക്ഷ്മീ ദേവിമാരുടെ ശില്‍പം 350 പൗണ്ട് ഭാരമുള്ളതാണ്. 11-12 നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ശില്‍പം 2009ല്‍ ഒരു ഇന്ത്യന്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. ഇന്റര്‍പോളിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഈ ശില്‍പം.മറ്റു രണ്ടു ശില്‍പങ്ങള്‍ രാജസ്ഥാനിലെ അട്രുവിലുള്ള ഗാഡ്ഗാച് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല