ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വൃശ്ചികം ഒന്നു മുതല്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പത് മണി വരെ നടന്നു വന്നിരുന്ന മണ്ഡലകാല ഭജന ജനുവരി 11 ശനിയാഴ്ച വളരെയധികം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ പര്യവസാനിച്ചു. സുധാകരന്‍ പിള്ള പടുത്തുയര്‍ത്തിയ ക്ഷേത്രനടയില്‍ ഫ്‌ലഷിങ്ങ് ക്ഷേത്രത്തില്‍ നിന്നും എത്തിച്ചേര്‍ന്ന പൂജാരിയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നത്.
ഈയ്യിടെ നാട്ടില്‍ വച്ച് നിര്യാതനായ എന്‍.ബി.എ അംഗവും മുന്‍ യു.എന്‍. ഉദ്യോഗസ്ഥനുമായ രാമചന്ദ്രക്കുറുപ്പിന്റെ ആത്മശാന്തിക്കുവേണ്ടി അര മണിക്കൂര്‍ നേരം രാമായണ പാരായണം നടത്തുകയുണ്ടായി.
ഈ വര്‍ഷം ഇത്രയും വിജയകരമായി മണ്ഡലകാല ഭജന നടത്തുവാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് ശ്രീമതി വനജ നായര്‍ അറിയിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം കൊണ്ടു മാത്രമാണെന്ന് ജനറല്‍ സെക്രട്ടറി കലാ സതീഷ് അറിയിച്ചു. മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി രുഗ്മിണി ബാലകൃഷ്ണന്‍ നായരുടെ കൂടെ അധ്യാപകരായി കുന്നപ്പള്ളില്‍ രാജഗോപാല്‍, ബാലകൃഷ്ണന്‍ നായര്‍, പ്രഭാകരന്‍ നായര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഇത്രയുമധികം കുട്ടികളെ ഭജനയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത്.
ട്രഷറര്‍ രഘുവരന്‍ നായരും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം നാരായണന്‍ നായരും കൂടിയാണ് പൂജ സ്‌പോണ്‌സര്‍ ചെയ്തത്.