ലണ്ടന്‍: മഞ്ഞു മലയിലിടിച്ച് ടെറ്റാനിക് മുങ്ങിയതിനു പിന്നാലെ ഒരു നൂറ്റാണ്ടിലേറെയായി ലോകത്തെ വേട്ടയാടിയ രണ്ടു വയസ്സുകാരിയെ കുറിച്ച ദുരൂഹതക്ക് ശുഭാന്ത്യം. കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെ കപ്പലിനൊപ്പം മുങ്ങിയ ലൊറെയ്ന്‍ അലിസണ്‍ എന്നു രണ്ടുവയസ്സുകാരിയെ കുറിച്ച നാടകീയതകള്‍ക്കാണ് ഡി.എന്‍.എ പരിശോധനയില്‍ ഉത്തരമായത്. ദുരന്തം നടന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ലോറെയിന്‍ താനാണെന്ന് അവകാശപ്പെട്ട് ഹെലന്‍ ക്രേമര്‍ എന്ന വനിത രംഗത്തുവന്നിരുന്നു. ഹഡ്സണ്‍, ബെസ് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തവളായ ലോറെയ്ന്‍ ദുരന്തത്തില്‍ പെട്ടെന്ന വാദം തെറ്റാണെന്നും കപ്പലിലുണ്ടായിരുന്ന മറ്റൊരാള്‍ തന്നെ രക്ഷിച്ച് ഇത്രയും കാലം വളര്‍ത്തുകയായിരുന്നുവെന്നുമായിരുന്നു അവകാശവാദം. വളര്‍ത്തച്ഛനോട് ജനന സര്‍ട്ടിഫിക്കറ്റിന് നിര്‍ബന്ധിച്ചപ്പോഴാണത്രെ കഥകള്‍ പൂര്‍ണമായി പറഞ്ഞുകൊടുത്തത്.
1913ല്‍ കപ്പല്‍ മുങ്ങിയെങ്കിലും ക്രേമര്‍ രംഗത്തുവന്നത് 1940ല്‍. ആദ്യാവസാനം അലിസണ്‍ കുടുംബം ഈ വാദം എതിര്‍ത്തതോടെ ലോകത്തുടനീളം അനുകൂലമായും പ്രതികൂലമായും വാദമുഖങ്ങളുണര്‍ന്നു. കുടുംബത്തിനു മാത്രം അറിയുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി പതിറ്റാണ്ടുകളോളം രംഗത്തുനിറഞ്ഞുനിന്ന ക്രേമര്‍ 1992ല്‍ മരിച്ചതോടെ വിവാദവും അവര്‍ക്കൊപ്പം മണ്ണോടു ചേരുമെന്ന് കരുതിയെങ്കിലും തെറ്റി. ഇത്തവണ അവരുടെ പൗത്രിയാണ് വാദം ആവര്‍ത്തിച്ച് അരങ്ങുവാണത്.
ഇതോടെ, ടൈറ്റാനിക് പഠന ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം ഡി.എന്‍.എ പരിശോധനക്ക് രംഗത്തത്തെുകയായിരുന്നു. ഇരു കുടുംബങ്ങളിലെയും രണ്ടു പേരില്‍ നടത്തിയ പരിശോധനയില്‍ വാദം പൂര്‍ണമായി തെറ്റാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ മകളാണെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്തുവന്നപ്പോഴും ഇതേ കൂട്ടായ്മയായിരുന്നു വ്യാജ പ്രചാരണം അവസാനിപ്പിച്ചത്.